Image

കത്ത് തയ്യാറാക്കിയിരുന്നു, പക്ഷേ കൈമാറിയിരുന്നില്ല'; ഡിആര്‍ അനിലിന്റെ കത്തില്‍ വിശദീകരണവുമായി സിപിഎം കൗണ്‍സിലര്‍

Published on 06 November, 2022
 കത്ത് തയ്യാറാക്കിയിരുന്നു, പക്ഷേ കൈമാറിയിരുന്നില്ല'; ഡിആര്‍ അനിലിന്റെ കത്തില്‍ വിശദീകരണവുമായി സിപിഎം കൗണ്‍സിലര്‍

 

തിരുവനന്തപുരം: കരാര്‍ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് ഡി ആര്‍ അനില്‍ അയച്ച കത്തില്‍ വിശദീകരണവുമായി സിപിഎം കൗണ്‍സിലര്‍ അംശു വാമദേവന്‍. തിരുവനന്തപുരം നഗരസഭ പാര്‍ലമെന്ററി സെക്രട്ടറിയായ ഡി ആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്തിനെ കുറിച്ച് ചാനല്‍ ചര്‍ച്ചയിലാണ് അംശു വാമദേവന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം നഗരസഭ പാര്‍ലമെന്ററി സെക്രട്ടറി എന്ന നിലയില്‍ കത്ത് തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ അത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നും ഡി ആര്‍ അനില്‍ പറഞ്ഞുവെന്ന് അംശു വാമദേവന്‍  പറഞ്ഞു. 

എസ് എ റ്റി ആശുപത്രിയിലെ കൂട്ടിരുപ്പുകാര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന വിശ്രമകേന്ദ്രം തുറക്കുന്നില്ലെന്നും തിരുവനന്തപുരം നഗരസഭ വന്‍ അലംഭാവം കാണിക്കുന്നുവെന്നും എന്ന തരത്തില്‍ പത്ര വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കാട്ടി പാര്‍ലമെന്ററി സെക്രട്ടറി എന്ന നിലയില്‍  ജില്ലാ സെക്രട്ടറിയോട് ആവസ്യപ്പെടാന്‍ കത്ത് തയ്യാറാക്കിയിരുന്നു. എന്നാല്‍, കുടുംബശ്രീയുടെ ജില്ലാ മിഷനുമായി ബന്ധപ്പെട്ട് വിശ്രമകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ആ കത്ത്   ജില്ലാ സെക്രട്ടറിക്ക് കൈമാറിയില്ലെന്നുമാണ് ഡി ആര്‍ അനില്‍ പറഞ്ഞുവെന്ന് അംശു വാമദേവന്‍ കൂട്ടിച്ചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക