Image

കൈരളി , മീഡിയ വണ്‍ ചാനലുകളെ ഗവര്‍ണ്ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറക്കി വിട്ടു

ജോബിന്‍സ് Published on 07 November, 2022
കൈരളി , മീഡിയ വണ്‍ ചാനലുകളെ ഗവര്‍ണ്ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറക്കി വിട്ടു

മാധ്യമവിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേഡര്‍ മാധ്യമങ്ങളോട് താന്‍ സംസാരിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം കൈരളിയുടെയും മീഡിയ വണ്ണിന്റെയും റിപ്പോര്‍ട്ടര്‍ മാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ഗസ്റ്റ് ഹൗസില്‍
 വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണറുടെ മാധ്യമവിലക്ക്. 

കൈരളിയെയും മീഡിയ വണ്‍ ചാനലിനെയും വാര്‍ത്താസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്തസമ്മേളനത്തിനിടെ മീഡിയവണ്‍, കൈരളി മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തിലുണ്ടോയെന്ന് ഗവര്‍ണര്‍ പേരെടുത്ത് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് വാര്‍ത്തസമ്മേളനത്തില്‍ നിന്ന് പുറത്തുപോകാന്‍ പറയുകയായിരുന്നു. തനിക്കെതിരെ കാമ്പയിന്‍ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.

മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കില്‍ താന്‍ സംസാരിക്കാതെ പോകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികള്‍ ഉണ്ടെങ്കില്‍ പുറത്തുപോകണമെന്ന് ആദ്യം പറഞ്ഞ ഗവര്‍ണര്‍ പിന്നീട് പലവട്ടം ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ പറഞ്ഞു. 

ഈ നിലപാട് അസഹിഷ്ണുത അല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമങ്ങളുടെ പട്ടികയില്‍ കൈരളിയുടേയും മീഡിയ വണ്ണിന്റേയും പേരും ഉണ്ടായിരുന്നു. ഇന്ന് വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് മീഡിയ വണ്ണും കൈരളിയും മെയില്‍ വഴി രാജ് ഭവനിലേക്ക് റിക്വസ്റ്റ് നല്‍കിയിരുന്നു. അതിനു മറുപടിയായി ആദ്യം നോട്ടഡ് എന്ന മറുപടിയും തുടര്‍ന്ന് 8.50ഓടെ തയാറാകാനും അറിയിപ്പ് നല്‍കിയിരുന്നു. 

അതായത്  ഗസ്റ്റ് ഹൌസിനുള്ളിലേക്ക് വിളിച്ച ശേഷമാണ് ഗവര്‍ണര്‍ ഈ രണ്ട് മാധ്യമങ്ങളേയും പുറത്താക്കിയത്. താന്‍ ഈ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ഇവരെ ക്ഷണിച്ചതില്‍ രാജ്ഭവന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

അതേസമയം, ഗവര്‍ണറുടെ വാര്‍ത്തസമ്മേളനത്തിന് അറിയിപ്പ് ലഭിച്ചിട്ടാണ് പങ്കെടുത്തതെന്ന് മീഡിയവണ്‍ വ്യക്തമാക്കി. ഇതിന്റെ ഇ-മെയില്‍ സന്ദേശം ചാനല്‍ പുറത്തുവിട്ടു.

GOVERNOR PRESS METT-MEDIA ONE -KAIRALY

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക