Image

സംസ്ഥാനം ഭരണഘടന തകര്‍ച്ചയിലേക്കെന്ന് ഗവര്‍ണര്‍

ജോബിന്‍സ് Published on 07 November, 2022
സംസ്ഥാനം ഭരണഘടന തകര്‍ച്ചയിലേക്കെന്ന് ഗവര്‍ണര്‍

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനം ഭരണഘടന തകര്‍ച്ചയിലാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. രാജ്ഭവന്‍ മാര്‍ച്ച് വരട്ടെ എന്നും തന്നെ റോഡില്‍ ആക്രമിക്കട്ടെ എന്നും ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നടത്താനിരിക്കുന്ന മാര്‍ച്ചില്‍ അദ്ദേഹം പ്രതികരിച്ചു. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സിപിഎം ധര്‍ണ്ണ നടത്തുമെന്നാണ് പറയുന്നത്. അവര്‍ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താന്‍ രാജ് ഭവനിലുള്ളപ്പോള്‍ തന്നെ നടത്തട്ടേ. ധര്‍ണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു.
'ഞാന്‍ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ' എന്നും ഗവര്‍ണര്‍ ചോദിച്ചു. 

മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് പറയട്ടേ എന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
താന്‍ അഡ്മിനിസ്‌ട്രേഷനില്‍ ഇടുപെടുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത് എന്നാല്‍ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാല്‍ താന്‍ രാജിവെക്കാം. 

മേയറുടെ കത്ത് അടക്കം ഗുരുതര ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ മേയറുടെ കത്തിലടക്കം സര്‍ക്കാരിന് ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. ഇതിനാണ് അവര്‍ ജനങ്ങളോടു മറുപടി പറയേണ്ടത്. ഇത്തരം കത്തുകള്‍ ഏറെയുണ്ട്. വൈകാതെ പുറത്തുവരും. നിയമവകുപ്പും എജിയും ഉണ്ടായിട്ടും നിയമോപദേശത്തിനു മാത്രം സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിലെ ചിലര്‍ രാജ് ഭവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.

വൈസ് ചാന്‍സലര്‍മാരുടെ മറുപടി വായിച്ചശേഷം തുടര്‍നടപടി തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാകില്ല. അതുപോലെ താന്‍ നിയമിച്ചവര്‍ തന്നെ വിമര്‍ശിക്കരുത്. അദ്ദേഹം വാര്‍ത്താസമ്മേളനട്ടില്‍ പറഞ്ഞു.

ARIF MUHAMMEDH KHAN -PRESSMEET-AGANIST GOVERMENT

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക