Image

മേയര്‍ക്ക് സുരക്ഷ ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

ജോബിന്‍സ് Published on 07 November, 2022
മേയര്‍ക്ക് സുരക്ഷ ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം മേയറുടെ പേരിലുള്ള കത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഗവര്‍ണ്ണറുടെ ഉത്തരവ്. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
. തന്റെ പേരിലുള്ള കത്തിനെപ്പറ്റി അന്വേഷിക്കണമെന്ന ആര്യാ രാജേന്ദ്രന്റെ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് മേയര്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗവര്‍ണ്ണറുടെ ഉത്തരവ്. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ക്രൈം ബ്രാഞ്ച് എസ്പി എസ്. മധുസൂധനന്റെ മേല്‍നോട്ടത്തിലാവും അന്വേഷണം നടക്കുക. പാര്‍ട്ടി അന്വേഷണം മാത്രമേയുള്ളു പോലീസ് അന്വേഷണമില്ലായെന്ന ആരോപണവും ഉയരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നടപടി. 

തന്റെ അറിവോടയല്ല കത്ത് എന്ന് മാത്രമാണ് മേയര്‍ ഇതുവരെ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. 

വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സിപിഎം ഓഫിസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, താല്‍ക്കാലിക നിയമനത്തിനായി ആളുകളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക