Image

മുഖ്യമന്ത്രിയുടെ വാക്ക് പാഴായി ; കെഎസ്ആര്‍ടിസിയില്‍ ശമ്പളമെത്തിയില്ല

ജോബിന്‍സ് Published on 07 November, 2022
മുഖ്യമന്ത്രിയുടെ വാക്ക് പാഴായി ; കെഎസ്ആര്‍ടിസിയില്‍ ശമ്പളമെത്തിയില്ല

എല്ലാം മാസവും അഞ്ചാം തിയതിക്ക് മുമ്പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി. ഏഴാം തിയതിയായിട്ടും ഇതുവരെ ശമ്പളം വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. സിംഗിള്‍ ഡ്യൂട്ടി അടക്കം കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാര നടപടികളുമായി സഹകരിച്ചാല്‍ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം ഇതായിരുന്നു മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ്.

ഇതേ തുടര്‍ന്ന് നടപ്പാക്കിയ പരിഷാക്കാരങ്ങളോട് യൂണിയനുകള്‍ സഹകരിച്ചിരുന്നു. എന്നാല്‍ അഞ്ചാം തിയതി കഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായ അവസ്ഥയാണ്
 പാറശ്ശാലയിലെ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പ്രതീക്ഷിച്ച ഫലം കാണാത്ത വന്നതോടെ മാനേജ്‌മെന്റ് കടുത്ത അതൃപ്ത്തിയിലാണ് . 

പാറശ്ശാലയിലെ സിംഗിള്‍ ഡ്യൂട്ടിക്ക് മാസം ഒന്നു കഴിഞ്ഞിട്ടും ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ദൂരം ഓടി വരുമാനം കൂട്ടിയെന്ന് അവകാശപ്പെടുമ്പോഴും ശരാശരി കിലോമീറ്റര്‍ വരുമാനം 62 രൂപ ഉണ്ടായിരുന്നത് 51 ആയി താഴ്ന്നു. ഏഴുതവണ മാറ്റിയെഴുതിയിട്ടും ഡ്യൂട്ടി ഷെഡ്യൂളിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. ജീവനക്കാര്‍ക്ക് എതിരെ അച്ചടക്ക നടപടിയെടുത്തതും യാത്രക്കാരുടെ പരാതികളും മാത്രമാണ് ബാക്കി.

KSRTC SALARY -CHIEF MINISTER- DELAY

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക