Image

രാജി ആവശ്യം വെറും തമാശയെന്ന് മേയര്‍ ; അന്വേഷണം പ്രഖ്യാപിച്ച് സിപിഎം 

ജോബിന്‍സ് Published on 07 November, 2022
രാജി ആവശ്യം വെറും തമാശയെന്ന് മേയര്‍ ; അന്വേഷണം പ്രഖ്യാപിച്ച് സിപിഎം 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരങ്ങളെ തളളി മേയര്‍. രാജി ആവശ്യം വെറും തമാശയാണെന്ന് മേയര്‍ പറഞ്ഞു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരമാണ് നടന്നതെന്നും കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചത് ശരിയായില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. 

എന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്.പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത് .പാര്‍ട്ടി നല്‍കിയ ചുമതല താന്‍ നിര്‍വഹിക്കുന്നു എന്ന് മാത്രം.രാജിആവശ്യം  എന്നത് തമാശ മാത്രമാണ്.

പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. എന്നാല്‍ സമരത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നത് ശരിയായ നടപടിയല്ല. ജനങ്ങളെ ദ്രോഹിക്കുന്നു .കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്.ഡി. ആര്‍.അനിലിന്റെ കത്ത്   അദ്ദേഹത്തിന്റേതാണെന്ന്    പറഞ്ഞിട്ടുണ്ട്.കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്.ശരി തെറ്റുകള്‍ നോക്കുന്നില്ല.എല്ലാം അന്വേഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു.

 കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പറഞ്ഞു. കത്ത് വിവാദം സിപിഎം അന്വേഷിക്കും. പുറത്തുവന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ വ്യക്തമാകട്ടേ. എല്ലാ വശങ്ങളും അന്വേഷിക്കും. പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കും. ആര് തെറ്റ് ചെയ്താലും നടപടിയെടുക്കുമെന്നും ആനാവൂര്‍ പറഞ്ഞു.

mayor refused resignation need from opposition

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക