Image

ഇന്ത്യക്കാര്‍ സുരക്ഷിതര്‍, നൈജീരിയന്‍ അധികൃതരുമായി ബന്ധപ്പെട്ട് മോചന ശ്രമം തുടരുന്നതായി എക്വിറ്റോറിയല്‍ ഗിനി എംബസി

Published on 07 November, 2022
 ഇന്ത്യക്കാര്‍ സുരക്ഷിതര്‍, നൈജീരിയന്‍ അധികൃതരുമായി ബന്ധപ്പെട്ട് മോചന ശ്രമം തുടരുന്നതായി എക്വിറ്റോറിയല്‍ ഗിനി എംബസി

 

ന്യുഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തില്‍ ഹൈക്കമ്മീഷനുമായി ചേര്‍ന്ന് ശ്രമം തുടരുകയാണെന്ന് എക്വിറ്റോറിയല്‍ ഗിനി എംബസി. കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും മോചനത്തിനായി നൈജീരിയന്‍ അധികൃതരുമായി ബന്ധപ്പെടുന്നതായും എംബസി അറിയിച്ചു. നിലവില്‍ ജീവനക്കാരെ കരുതല്‍ കേന്ദ്രത്തില്‍ നിന്നും കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. 

കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയല്‍ ഗിനി സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. നൈജീരിയന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയല്‍ ഗിനി സര്‍ക്കാരിന്റെ വാദം. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കപ്പല്‍ കമ്പനിയില്‍ നിന്ന്  ഇരുപത് ലക്ഷം ഡോളര്‍ പിഴ ഈടാക്കിയതിന് ശേഷമാണ് ഈ കൈമാറ്റം. ക്രൂഡ് ഓയില്‍ മോഷണം അടക്കമുള്ള ആരോപണമാണ് നൈജീരിയ കപ്പലിനെതിരെ ഉന്നയിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 3 മലയാളികള്‍ ഉള്‍പ്പെടെ 26 പേരാണുള്ളത്. ഇവരില്‍ പതിനാറ് പേര്‍ ഇന്ത്യക്കാരാണ്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക