Image

കര്‍ദിനാള്‍ ആലഞ്ചേരി രാജിവച്ച് വിചാരണ നേരിടണം; എറണാകുളത്ത് അത്മായരുടെ പന്തംകൊളുത്തി പ്രതിഷേധം 

Published on 09 November, 2022
കര്‍ദിനാള്‍ ആലഞ്ചേരി രാജിവച്ച് വിചാരണ നേരിടണം; എറണാകുളത്ത് അത്മായരുടെ പന്തംകൊളുത്തി പ്രതിഷേധം 

 

കൊച്ചി: ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിചാരണയില്‍ നിന്ന് ഒഴിവാക്കാനുള്ള അപ്പീല്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനം രാജിവച്ച് വിചാരണ നേരിടണമെന്ന് എറണാകുളം അങ്കമാലി അതിരൂപത അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.
സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നിന്ന് അദ്ദേഹം താമസം മാറ്റണമെന്നും അത്മാന മുന്നേറ്റം ആവശ്യപ്പെട്ടു. 

കഴിഞ്ഞു അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് 14 കേസുകളില്‍ നിരന്തരം കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയിട്ടും അദ്ദേഹം രാജിവയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് അത്മായ മുന്നേറ്റം ചൂണ്ടിക്കാട്ടി. കെസിബിസി പ്രസിഡന്റ് സ്ഥാനവും മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനവും അലങ്കരിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ വിശ്വാസികളെയും ലോകം എങ്ങുമുള്ള സീറോ മലബാര്‍ സഭ വിശ്വാസികളെയും ആണ് നിരന്തരം അവഹേളിക്കുന്നത്. കെസിബിസി പ്രസിഡന്റ് സ്ഥാനവും മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനവും ഉടന്‍ ഒഴിയണമെന്നും സഭാ തലവന്‍ കോടതിയില്‍ വിചാരണ നേരിടുമ്പോളും ആ സ്ഥാനത്ത് തുടരുന്നത് വിശ്വാസികള്‍ക്ക് അപമാനമാണെന്നും അല്മായ മുന്നേറ്റം കോര്‍ഡിനേഷന്‍ സമിതി പ്രസ്താവനയില്‍ പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കുംഭകോണത്തില്‍ കോടികള്‍ വെട്ടിപ്പ് നടത്തിയ കര്‍ദിനാള്‍ ആലഞ്ചേരി കഴിഞ്ഞ അഞ്ച് വര്‍ഷമായി കീഴ്‌കോടതി മുതല്‍ സുപ്രീംകോടതി വരെയും വിശ്വാസികളുടെ പണമെടുത്ത് കോടികള്‍ പൊടിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇനിയും അപ്പീല്‍ പോകുന്നുണ്ടെങ്കില്‍ അത് സ്വന്തം കുടുംബത്തില്‍ നിന്ന് പണം മുടക്കി ചെയ്യണേമെന്നും അല്മായ മുന്നേറ്റം കണ്‍വീനര്‍ ജെമി ആഗസ്റ്റിന്‍, സെക്രട്ടറി ജോണ്‍ കല്ലൂക്കാരന്‍, PRO റിജു കാഞ്ഞൂക്കാരന്‍, പാസ്റ്ററല്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, ഷൈജു ആന്റണി, തങ്കച്ചന്‍ പേരയില്‍, ബെന്നി ഫ്രാന്‍സിസ്, ജോണ്‍, ഷിജോ മാത്യു എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

കര്‍ദിനാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അത്മായ മുന്നേറ്റം പ്രവര്‍ത്തകര്‍ എറണാകുളം ബിഷപ് ഹൗസ് റോഡില്‍ പന്തംകൊളുത്തി പ്രകടനവും നടത്തി. 

 

 

Join WhatsApp News
Mr Syro 2022-11-09 21:30:21
Cardinal Alanchery must resign for the sake of Syro Malabar church.
A Kna 2022-11-09 22:30:09
Mar Alanchery is a part of Changanachery lobby in the Syro synod. They are anti- Eranakulam lobby and anti-Knas. He categorically declared at Kaipuzha, few years back that under his tenure, nothing is going to gain for Knas. So, he should resign now.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക