Image

സാങ്കേതിക സര്‍വകലാശാലയില്‍ ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ ലോകായുക്ത ഉത്തരവ്

Published on 09 November, 2022
 സാങ്കേതിക സര്‍വകലാശാലയില്‍ ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ ലോകായുക്ത ഉത്തരവ്

 

തിരുവനന്തപുരം: എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ (കെ ടി യു) ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് ലോകായുക്ത. യുജിസി ചട്ടപ്രകാരം പരാതി പരിഹാരത്തിന് ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും ഓംബുഡ്‌സ്മാനെ നിയമിക്കാതെ സര്‍വകലാശാല വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റേതാണ് ഉത്തരവ്. ആറ് മാസത്തിനുള്ളില്‍ നിയമനം നടത്തണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് കാട്ടി സാങ്കേതിക സര്‍വകലാശാല  (കെ ടി യു) വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. പിന്നാലെ, താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസി തോമസിനെ ഗവര്‍ണര്‍ നിയമിക്കുകയും ചെയ്തിരുന്നു. ഈ നടപടി നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന് ഹൈക്കോടതി ഇന്നലെ അറിയിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക