Image

ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണ്; മഹാത്മാവ് പിടഞ്ഞു വീണത് മറക്കരുതെന്ന്് അബ്ദു റബ്ബ്

Published on 09 November, 2022
 ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണ്; മഹാത്മാവ് പിടഞ്ഞു വീണത് മറക്കരുതെന്ന്് അബ്ദു റബ്ബ്

മലപ്പുറം: കണ്ണൂരില്‍ ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെ സുധാകരന്റെ പ്രസ്താവനയെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉയരുമ്പോള്‍ ചര്‍ച്ചയായി മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ അബ്ദു റബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആര്‍എസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്ക് വില കല്‍പ്പിച്ചിട്ടുണ്ടോയെന്നാണ് അബ്ദു റബ്ബ് ഉയര്‍ത്തിയിരിക്കുന്ന സുപ്രധാന ചോദ്യം.

'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍എസ്എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അബ്ദു റബ്ബ് കുറിച്ചു. കെ സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിലും ആര്‍എസ്എസ്  ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയോടുള്ള കടുത്ത അമര്‍ഷം അബ്ദു റബ്ബിന്റെ പ്രതികരണത്തില്‍ വ്യക്തമാണ്. 

പി കെ അബ്ദു റബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ 

RSS ന്റെ മൗലികാവകാശങ്ങള്‍ക്കു 
വേണ്ടി ശബ്ദിക്കാന്‍,
RSS ന്റെ ശാഖകള്‍ക്കു സംരക്ഷണം 
നല്‍കാന്‍..
RSS എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്കു
വില കല്‍പ്പിച്ചിട്ടുണ്ടോ..!
മത ന്യൂനപക്ഷങ്ങള്‍ക്കും,
മര്‍ദ്ദിത പീഢിത വിഭാഗങ്ങള്‍ക്കും 
ജീവിക്കാനും, വിശ്വസിക്കാനും, 
ആരാധിക്കാനും,
പ്രബോധനം ചെയ്യാനും 
ഇഷ്ടഭക്ഷണം കഴിക്കാനും വരെ
ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും, അവരെ
ഉന്‍മൂലനം ചെയ്യാന്‍
പദ്ധതിയിടുകയും ചെയ്യുന്ന 
RSS നെ സംരക്ഷിക്കേണ്ട 
ബാധ്യത ആര്‍ക്കാണ്.
RSS അന്നും, ഇന്നും RSS
തന്നെയാണ്.
'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് 
പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല.
RSS കാരന്‍ വെടിയുതിര്‍ത്തിട്ടാണ്.
അതെങ്കിലും മറക്കാതിരുന്നു കൂടെ.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക