Image

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം

ജോബിന്‍സ് Published on 10 November, 2022
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ 2.29യാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 ആയിരുന്നു തീവ്രത. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പോര്‍ട്ട്ബ്ലെയറില്‍ നിന്ന് 253 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു.

നേപ്പാളിലും കഴിഞ്ഞ ദിവസം ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ചലനം പുലര്‍ച്ചെ 1.57 ഓടെയാണ് അനുഭവപ്പെട്ടത്. ദോത്തി ജില്ലയില്‍ വീട് തകര്‍ന്ന് ആറു പേര്‍ കൊല്ലപ്പെട്ടു. 
ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. 

നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ഏകദേശം 10 സെക്കന്‍ഡോളം നീണ്ടു നിന്നതായി നിരവധിപ്പേര്‍ ട്വീറ്റ് ചെയ്തു.

EARTH QUAKE IN ANDABAR NIKKOBAR 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക