Image

ആര്‍എസ്എസ് സംരക്ഷണം ; വിവാദത്തില്‍ പ്രതികരണവുമായി കെ. സുധാകരന്‍

ജോബിന്‍സ് Published on 10 November, 2022
ആര്‍എസ്എസ് സംരക്ഷണം ; വിവാദത്തില്‍ പ്രതികരണവുമായി കെ. സുധാകരന്‍

ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണമൊരുക്കിയെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍ എസ് എസിനോടും തനിക്ക് ആഭിമുഖ്യമില്ലെന്നും എന്നാല്‍ അവര്‍ക്ക് പറയാനും ജനാധിപത്യ സമൂഹത്തില്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്നും അത് മാത്രമാണ് താന്‍ ചൂണ്ടികാട്ടിയതെന്നുമാണ് സുധാകരന്‍ പറയുന്നത്.


ആര്‍ എസ് എസിന്റെ നാഗ്പൂര്‍ അടക്കമുള്ള കാര്യാലയങ്ങളില്‍ റെയ്ഡ് നടത്തി അവരുടെ പ്രവര്‍ത്തകരെ പണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് സി പി എം ആയിരുന്നു എന്ന ചരിത്രം ആരും മറന്നു പോകരുതെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്റെ കുറിപ്പ്

ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ജനാധിപത്യരാജ്യം ആയിരിക്കും സൃഷ്ടിക്കപ്പെടുക എന്ന് ഉറപ്പ് വരുത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ജനാധിപത്യത്തിന്റെ ജീവ വായുവാണ് അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും. ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നിടത്ത് ശക്തമായി പ്രതികരിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു. 

k sudhakaran response abotu RSS Protection Controversy

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക