Image

നിയമന കത്ത് വിവാദം; ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

ജോബിന്‍സ് Published on 10 November, 2022
നിയമന കത്ത് വിവാദം; ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

നിയമന കത്ത് വിഷയത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സംഭവത്തില്‍ കേസ് എടുത്തോ എന്ന് ചോദിച്ച കോടതി മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും വ്യക്തമാക്കി. കോര്‍പറേഷനിലെ നിയമനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. 

എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും.  ഈ വിഷയത്തില്‍ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തില്‍ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ നിരത്തിയത്. മേയര്‍ക്ക് നോട്ടീസ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു.

മേയര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടിസ് അയക്കും. ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്കെതിരെയാണ് അതുകൊണ്ട് മേയറാണ് ഇക്കാര്യത്തില്‍ മറുപടിയ പറയേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മേയര്‍ക്ക് അടക്കം നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച കോടതി ഹര്‍ജി 25ന് വീണ്ടും പരിഗണിക്കും.

court will send notice to trivandrum mayor arya rajendren

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക