Image

ആര്‍ച്ച്ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് സിബിസിഐയുടെ പുതിയ പ്രസിഡന്റ്; കര്‍ദിനാള്‍ ആലഞ്ചേരി പിന്മാറിയെന്ന് സൂചന

Published on 10 November, 2022
ആര്‍ച്ച്ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് സിബിസിഐയുടെ പുതിയ പ്രസിഡന്റ്; കര്‍ദിനാള്‍ ആലഞ്ചേരി പിന്മാറിയെന്ന് സൂചന

 

ആര്‍ച്ച്ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് CBCI യുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷത്തേക്കാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി. ഇന്ത്യയിലെ എല്ലാ കത്തോലിക്കാ മെത്രാന്‍മാരെയും ഏകോപിപ്പിക്കുകയാണ് CBCI പ്രസിഡന്റിന്റെ ജോലി   

ഭാരത കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളും പ്രസിഡന്റ് ുപദവി മാറിമാറി പങ്കിട്ടെടുക്കുകയാണ് സാധാരണ പതിവ്. എന്നാല്‍ 2010-ല്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സ്ഥാനമൊഴിഞ്ഞതിനുശേഷം ഇതാദ്യമായിട്ടാണ് സീറോ-മലബാര്‍ സഭക്ക് പ്രസിഡന്റു പദവി ലഭിക്കുന്നത്. 2014 മുതല്‍ 2018 വരെ  മലങ്കര സഭയുടെ തലവന്‍ ക്ലീമിസ്   മാര്‍ ബസേലിയോസ് പ്രസിഡന്റായതൊഴിച്ചാല്‍ ഇക്കാലമത്രയും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആയിരുന്നു ആ സ്ഥാനം വഹിച്ചത്. 

സാധാരണയായി ഒരു വ്യക്തി രണ്ടു പ്രാവശ്യത്തില്‍ (നാലു വര്‍ഷം) കൂടുതല്‍ പ്രസിഡന്റാകാറില്ല എന്ന പതിവു തെറ്റിച്ചാണ് കര്‍ദിനാള്‍ ഗ്രേഷ്യസ് എട്ടുവര്‍ഷം ആ പദവി വഹിച്ചത്.   ബാംഗ്ലൂരില്‍ നടക്കുന്ന CBCI യുടെ 35-)ംമതു മീറ്റിങ്ങില്‍ പ്രസിഡന്റു തെരഞ്ഞെടുപ്പായപ്പോള്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി നാടകീയമായി പിന്‍മാറുകയായിരുന്നു എന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏഴോളം ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്ന കര്‍ദിനാള്‍ ആലഞ്ചേരി കോടതിയില്‍ നേരിട്ടു ഹാജരാകണം എന്ന ഹൈക്കോടതി വിധി വന്നതിന് ഇരുപത്തിനാലു മണിക്കൂറിനകം, തനിക്ക് ആദ്യമായി ലഭിക്കേണ്ട CBCI പ്രസിഡന്റു പദവിയില്‍നിന്നുമുള്ള അദേഹത്തിന്റെ പിന്‍മാറ്റം സഭാകേന്ദ്രങ്ങളില്‍ ശ്രദ്ധേയമാണ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക