Image

പാലക്കാട് കാണാതായ പെണ്‍കുട്ടിയെ സ്‌കൂളിലെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയില്‍

Published on 10 November, 2022
 പാലക്കാട് കാണാതായ പെണ്‍കുട്ടിയെ സ്‌കൂളിലെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയില്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. സ്‌കൂളിന്റെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. വാര്‍ത്ത പരന്നതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. പിന്നീട് സ്‌കൂളില്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുന്നുണ്ട്.

ഒന്‍പത് മണിയോടെയാണ് കുട്ടിയെ സ്‌കൂളിനകത്ത് കെട്ടിയിടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട്  പേര്‍ ചേര്‍ന്ന് കെട്ടിയിട്ടുവെന്നാണ് കുട്ടി രക്ഷിതാക്കളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തില്ലെന്ന് അറിയുന്നു. കുട്ടിയുടെ ശരീരത്തില്‍ പിടിവലി നടന്നതിന്റെയോ മല്‍പ്പിടുത്തം നടന്നതിന്റെയോ പാടുകളില്ല. ഇതാണ് പൊലീസിന് സംശയം തോന്നാല്‍ കാരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക