Image

ആലപ്പുഴയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അക്രമിച്ചത് ബിജെപി ഗുണ്ടകളെന്ന് കെ. സുധാകരന്‍

ജോബിന്‍സ് Published on 11 November, 2022
ആലപ്പുഴയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അക്രമിച്ചത് ബിജെപി ഗുണ്ടകളെന്ന് കെ. സുധാകരന്‍

മുതുകുളത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചത് ബിജെപിയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മുതുകുളം പഞ്ചായത്ത് നാലാം വാര്‍ഡിലെ മെമ്പര്‍ ജി എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. 

ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകളില്‍ മനം മടുത്ത് പാര്‍ട്ടി വിട്ട ബൈജുവിന് പൂര്‍ണ്ണ പിന്തുണ ആലപ്പുഴയിലെയും മുതുകുളത്തെയും മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്‍കിയതാണ്. ശക്തമായ മത്സരത്തില്‍ നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബൈജുവിനെ ജനാധിപത്യ മത്സരത്തില്‍ തോല്‍പിക്കാന്‍ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിന്റെ മറവില്‍ അദേഹത്തെ ആക്രമിച്ചിരിക്കുന്നതെന്ന് സുധാകരന്‍ വിമര്‍ശിച്ചു.

'ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിക്കാണ് ബിജെപി ഗുണ്ടകളുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതെ പോയാല്‍ വാളെടുക്കുന്ന സംസ്‌കാരം ഈ നാടിന് ചേര്‍ന്നതല്ല. പതിവു പോലെ പ്രതികളെ രക്ഷിക്കാന്‍ നോക്കിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരള പോലീസിനെ ഓര്‍മപ്പെടുത്തുന്നു,' കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാലാം വാര്‍ഡില്‍ നിന്ന് വിജയിച്ച ഏട ബൈജുവിനെ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തില്‍ ബൈജുവിന്റെ കൈക്കും കാലിനും ഗുരുതര പരിക്കേറ്റു. 

ബിജെപി അംഗമായിരുന്ന ബൈജു നേതൃത്വമായുളള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്ന് പഞ്ചായത്ത് അംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബൈജു 487 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മധുകുമാര്‍ 384 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി ജയേഷ് ജനാര്‍ദ്ദന് കിട്ടിയത് 69 വോട്ട മാത്രമായിരുന്നു.

K SUDHAKARAN - ALAPPUZHA -BJP ATTACK

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക