Image

പിണറായി വിജയനെ അജിത്ത് ഡോവല്‍ വിരട്ടിയോ ? പഴയ ചരിത്രം പറഞ്ഞ് എം.വി. ഗോവിന്ദന്‍

ജോബിന്‍സ് Published on 11 November, 2022
പിണറായി വിജയനെ അജിത്ത് ഡോവല്‍ വിരട്ടിയോ ? പഴയ ചരിത്രം പറഞ്ഞ് എം.വി. ഗോവിന്ദന്‍

യുവ ഐപിഎസ് ഓഫീസര്‍ തോക്ക് ചൂണ്ടിയപ്പോള്‍ പിണറായി വിജയന്‍ വിരണ്ടുപോയെന്ന ഗവര്‍ണറുടെ ആരോപണം തള്ളി എംവി ഗോവിന്ദന്‍. അങ്ങനെ ഭയപ്പെടുത്താന്‍ കഴിയുന്നയാളല്ല പിണറായി എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കമിഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പൊലീസിന് ആയില്ല, എന്നിട്ടല്ലേ എന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.'അടിയന്തരാവസ്ഥ കാലത്ത് പിണറായിയെ പൊലീസ് പിടിച്ചിട്ടും കാലും പുറവും മാത്രമാണ് മര്‍ദ്ദിക്കാനായത്. 

പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാം? ഇതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല. ഗവര്‍ണര്‍മാരുടെ പ്രശ്നം ഒരു ദേശീയ വിഷയം ആയിക്കൊണ്ടിരിക്കുകയാണ്,' പല സംസ്ഥാനങ്ങളിലും സമാനമായ പ്രശ്നമുണ്ടെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടെ ആക്ഷേപം അടിസ്ഥാനരഹിതമെന്ന പ്രതികരണവുമായി സൈബര്‍ സിപിഐഎം രംഗത്തെത്തി. ഫാക്ട് ചെക്ക് വെബ്സൈറ്റുകളിലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണിത്. 2020 ജൂലൈ 12നാണ് ഈ കഥ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതെന്ന് സൈബര്‍ സിപിഐഎം പറയുന്നു. 1972 ജനുവരി 4ന് തലശ്ശേരി കലാപത്തില്‍ കുഞ്ഞിരാമന്‍ എന്ന ഹിന്ദു കൊല്ലപ്പെട്ടുവെന്നും രണ്ടു ദിവസം മുമ്പ് ചാര്‍ജെടുത്ത 25 വയസുള്ള ഒരു ഐപിഎസുകാരന്‍ എഎസ്പി സംഭവ സ്ഥലത്തെത്തി വിജയന്‍ കോരന്‍ എന്നയാളെ പിടികൂടിയെന്നുമൊക്കെയാണ് കഥയിലെ വിവരണം. 

അജിത് ഡോവലാണ് ഗവര്‍ണര്‍ പരാമര്‍ശിക്കുന്ന ഈ യുവ ഐപിഎസ് ഓഫീസര്‍. എന്നാല്‍ തലശേരി കലാപകാലത്ത് പിണറായി വിജയനെ പിടികൂടിയെന്നോ തലയ്ക്കു നേരെ റിവോള്‍വര്‍ ചൂണ്ടിയെന്നോ അജിത് ഡോവല്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഫാക്ട് ചെക്കില്‍ പറയുന്നു.

PINARAI VIJAYAN -AJITH DOVEL-GOVERNOR ISSUE 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക