Image

ചാന്‍സിലര്‍ ഓര്‍ഡിനന്‍സ് ; ഗവര്‍ണ്ണര്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയിലേയ്ക്ക് 

ജോബിന്‍സ് Published on 11 November, 2022
ചാന്‍സിലര്‍ ഓര്‍ഡിനന്‍സ് ; ഗവര്‍ണ്ണര്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയിലേയ്ക്ക് 

സര്‍വ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണ്ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണ്ണറുടെ മേശപ്പുറത്ത് ഇനി ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ എന്തു നിലപാടെടുക്കുമെന്നാണ് കേരളം ഉറ്റു നോക്കുന്നത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയക്കുമെന്നാണ് ഗവര്‍ണ്ണര്‍ നേരത്തെ ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചത്. 

എന്തായാലും അതായത്. ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചാലും ഇനി അതല്ല നടപടി എടുക്കാന്‍ വൈകിപ്പിച്ചാലും നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. രാഷ്ട്രപതിക്ക് ഓര്‍ഡിനന്‍സ് അയച്ചാലും നിയമസഭയില്‍ ബില്ല് കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.


ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്‍ പാസ്സാക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമവിദഗ്ദരുടെ  അഭിപ്രായം തേടിയത്. 

VC ORDINANCE GOVERNOR

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക