Image

പിണറായിയെ തോല്‍പ്പിക്കാന്‍ പി. ജയരാജന്റെ മകന്‍ ശ്രമിച്ചെന്ന് റിജില്‍ മാക്കുറ്റി

ജോബിന്‍സ് Published on 11 November, 2022
പിണറായിയെ തോല്‍പ്പിക്കാന്‍ പി. ജയരാജന്റെ മകന്‍ ശ്രമിച്ചെന്ന് റിജില്‍ മാക്കുറ്റി

പിണറായി വിജയനെ തോല്‍പ്പിക്കാന്‍ ധര്‍മടം മണ്ഡലത്തില്‍ പി ജെ ആര്‍മിയുടെ പേരില്‍ ലഘുലേഖ ഇറക്കിയത് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ജയിന്‍ പി രാജും സംഘവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി.

കോണ്‍ഗ്രസ്സ്ഥാനാര്‍ത്ഥിയായി കെ സുധാകരന്‍ ധര്‍മ്മടത്ത് മല്‍സരിച്ചാല്‍ വോട്ട് മറിച്ച് തരാം എന്ന് ഇവര്‍ പറഞ്ഞതായും റിജില്‍ മാക്കുറ്റി തന്റെ ഫേസ് ബുക്കില്‍ വെളിപ്പെടുത്തി. അഛനെ പാര്‍ട്ടി ഒതുക്കിയതില്‍ മകന് മാനസിക നില തെറ്റിയിരിക്കുകയാണെന്നാണ് റിജില്‍മാക്കുറ്റി തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ അടുത്ത അനുയായി ആയ റിജില്‍ മാക്കുറ്റിയും പി ജയരാജന്റെ മകന്‍ ആയ ജയിന്‍ പി രാജും കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ സി പി ഐ എം പ്രവര്‍ത്തകരായിരുന്ന ചിറ്റാരിപറമ്പിലെ ഒണിയന്‍ പ്രേമനെ കൊലപ്പെടുത്തിയ കേസിലും, വടക്കെപൊയിലൂരിലെ വിനോദനെ കൊലപ്പെടുത്തിയ കേസിലും ആര്‍ എസ് എസ്‌കാരായ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തിയിരുന്നു,
മണ്ണന്‍ മാക്കുറ്റിയും,സുധാകരനും ഇടപെട്ട് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെക്കൊണ്ട് യു എ പി എ ഒഴിവാക്കിക്കുകയായിരുന്നുവെന്നാണ് ജയിന്‍ രാജ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

RIJIL MAKKUTTY AND P JAYARAJN SON

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക