Image

അഡല്‍സ് ഒണ്‍ലി ഒടിടി : സംവിധായികയ്ക്ക് ജാമ്യമില്ല

ജോബിന്‍സ് Published on 11 November, 2022
അഡല്‍സ് ഒണ്‍ലി ഒടിടി : സംവിധായികയ്ക്ക് ജാമ്യമില്ല

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാര്‍ ഒപ്പു വെച്ചതിനു ശേഷം യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച കേസില്‍ സംവിധായകയുടേയും സഹായിയുടേയും ജാമ്യഹര്‍ജി തള്ളി കോടതി. കോട്ടയം വൈക്കം എന്‍ഇ വാര്‍ഡ് സ്വദേശി ശ്രീല പി മണി എന്ന ലക്ഷ്മി ദീപ്തിയും അവരുടെ സഹായി പാറശ്ശാല മുരിയങ്കര സ്വദേശി ആര്യനന്ദ ക്രിയേഷന്‍ സി.ഇ.ഒ. യുമായ എബിസണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്. 

ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹര്‍ജി തള്ളിയത്. പ്രതികള്‍ യുവതിയില്‍നിന്ന് ഒപ്പിട്ട് വാങ്ങിയ കരാര്‍ പത്രം കണ്ടെത്തുകയും സിനിമയിലെ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പരിശോധിക്കുകയും വേണം. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണം. 

ഇതിനായി പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. സിനിമയിലെ നഗ്‌ന ചിത്രങ്ങള്‍ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികള്‍ അതിന് തയ്യാറായിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍, വിനു മുരളി എന്നിവര്‍ ഹാജരായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക