സ്കാനിംഗ് സെന്ററിലും സ്ത്രീകള്‍ക്ക് രക്ഷയില്ല. സ്കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. പത്തനംതിട്ട അടൂരിലാണ് സംഭവം. കൊല്ലം കടക്കല്‍ സ്വദേശി അംജിത്തിനെയാണ് പൊലീസ് പിടികൂടിയത്.
പത്തനംതിട്ട അടൂരിലെ ദേവി സ്കാന്‍സ് എന്ന സ്ഥാപനത്തിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. രാത്രി സ്കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുമ്പോള്‍ ഇയാള്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.
സംശയം തോന്നിയ യുവതി ബഹളം വെയ്ക്കുകയും തുടര്‍ന്നു വിവരം പോലീസ് അറിയിക്കുകയുമായിരുന്നു. പോലീസെത്തിയപ്പോള്‍ ആദ്യം ഇയാള്‍ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
SCANING CENTER SPY CAM ONE PERSON ARRESTED