Image

നോര്‍ക്ക ട്രിപ്പിള്‍വിന്‍ രണ്ടാംഘട്ടം; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

Published on 22 November, 2022
 നോര്‍ക്ക ട്രിപ്പിള്‍വിന്‍ രണ്ടാംഘട്ടം; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 


തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കിവരുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന്റെ രണ്ടാംഘട്ട അഭിമുഖത്തെ തുടര്‍ന്നുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഭിമുഖത്തിനെത്തിയ 634 പേരില്‍ നിന്നും 350 പേരെയാണ് തെരഞ്ഞെടുത്തത്.

ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയിലെയും ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാന്പ് ചെയ്താണ് ഇന്റര്‍വ്യൂ നടത്തിയത്. നവംബര്‍ രണ്ട് മുതല്‍ 11 വരെ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലായിരുന്നു അഭിമുഖം. ചരുക്കപ്പട്ടികയില്‍ നിന്നുള്ള 300 നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും വച്ച് ജര്‍മന്‍ ഭാഷയില്‍ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കും. ഇതിന് ശേഷമായിരിക്കും ഇവരെ ജര്‍മനിയിലേക്ക് അയയ്ക്കുക. ജര്‍മനിയിലെത്തിയ ശേഷവും ഭാഷാപരിശീലനവും തൊഴില്‍ സാഹചര്യവുമായി ഇണങ്ങിചേര്‍ന്ന് ജര്‍മന്‍ രജിസ്‌ടേഷന്‍ നേടാനുള്ള പരിശീലനവും സൗജന്യമായി അവര്‍ക്ക് ലഭിക്കും.

കേരളത്തില്‍ നിന്നുളള നഴ്‌സിംഗ് പ്രൊഫഷണലുകളെ ജര്‍മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷനും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ജര്‍മനിയില്‍ നഴ്‌സിംഗ് ജോലി സാധ്യതയുണ്ടെന്നുള്ള വിവരം 2018 ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖേന നോര്‍ക്കയെ വിവരം ധരിപ്പിച്ചത് ലേഖകനാണ്.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക