Image

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷനും നോന്പുകാല ശുശ്രുഷയും ഡിസംബര്‍ 17ന്

Published on 05 December, 2022
 ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷനും നോന്പുകാല ശുശ്രുഷയും ഡിസംബര്‍ 17ന്


ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് നോന്പുകാലത്ത്, ലണ്ടണില്‍ ക്രമീകരിച്ചിരിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ നേതൃത്വം വഹിക്കും. ഡിസംബര്‍ 17 നു ശനിയാഴ്ച എസെക്‌സിലുള്ള റെയ്‌ലിയിലെ 'സ്വയിന്‍ പാര്‍ക്ക്' സ്‌കൂളില്‍ ് തിരുക്കര്‍മ്മങ്ങളും തിരുവചന ശുശ്രുഷയും ക്രമീകരിച്ചിരിക്കുന്നത്.

ലണ്ടന്‍ റീജണിലെ വിവിധ സീറോ മലബാര്‍ മിഷനുകളുടെ വികാരിയും, പ്രശസ്ത ധ്യാന ഗുരുവും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷണന്‍ ചെയര്‍പേഴ്‌സണും, അനുഗ്രഹീത കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് എന്നിവര്‍ വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം അരുളുകയും ചെയ്യും.

 

ലോകരക്ഷകന്റെ തിരുപ്പിറവിക്കൊരുക്കമായി വിശ്വാസി സമൂഹം പ്രാര്‍ഥനകളും, പുണ്യ പ്രവര്‍ത്തികളുമായി നടത്തുന്ന നോന്പാചരണത്തില്‍ ദൈവീക അനുഗ്രഹപരിപാലനത്തിനും, പരിശുദ്ധാല്‍മ്മ കൃപകള്‍ക്കും ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ അനുഭവവേദിയാകും.

 

'സ്വയിന്‍ പാര്‍ക്ക്' ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷനില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേരുവാന്‍ ഏവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി മാത്തച്ചന്‍, ഡോണ്‍ബി എന്നിവര്‍ അറിയിച്ചു.

കണ്‍വന്‍ഷന്‍ സമാപനത്തില്‍ മിഷനുകളിലെ ഇവാഞ്ചലൈസേഷന്‍ ടീം പ്രതിനിധികളുമായി പിതാവ് മീറ്റിംഗ് ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07915602258, 07921824640

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ

 

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക