Image

ഭാരത് ജോഡോ യാത്രയില്‍ ഡ്രൈ ഫ്രൂട്‌സുകള്‍ വിതരണം ചെയ്തു

Published on 06 December, 2022
 ഭാരത് ജോഡോ യാത്രയില്‍ ഡ്രൈ ഫ്രൂട്‌സുകള്‍ വിതരണം ചെയ്തു

 

ഡബ്ലിന്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയിലെ സ്ഥിരം യാത്രികര്‍ക്ക് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകളായ ഒഐസിസി/ഐഒസി എന്നിവയുടെ നേതൃത്വത്തില്‍ കശുവണ്ടി, ബദാം, ഈന്തപ്പഴം, ഉണക്ക മുന്തിരി തുടങ്ങി മറ്റ് നിരവധി ഡ്രൈ ഫ്രൂട്‌സുകള്‍ അടങ്ങിയ പായ്ക്കറ്റുകള്‍ വിതരണം ചെയ്തു.

പ്രസിഡന്റ് എം.എം.ലിങ്ക്വിന്‍സ്റ്റാറിന്റെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. ഭാരവാഹികളായ സാന്‍ജോ മുളവരക്കല്‍, പി.എം ജോര്‍ജ്കുട്ടി, ഫ്രാന്‍സീസ്, റോണി കുരിശിങ്കല്‍പറന്പില്‍, കുരുവിള ജോര്‍ജ്ജ്, സുനില്‍ ജേക്കബ്ബ്, ലിജു, സോബിന്‍, വിനു താല, ലിജോ, ബേസില്‍, ജിംസണ്‍, ഷെല്‍സി ജിന്‍സന്‍ തുടങ്ങിയവര്‍ സംഘാടന നേതൃത്വം നല്‍കി.

റോണി കുരിശിങ്കല്‍പറന്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക