Image

നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ സന്ദര്‍ലാന്‍ഡില്‍ ജനുവരി എട്ടിന്

Published on 07 December, 2022
 നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ സന്ദര്‍ലാന്‍ഡില്‍ ജനുവരി എട്ടിന്

 


സന്ദര്‍ലാന്‍ഡ് : കോവിഡ് മഹാമാരി മൂലം തടസപ്പെട്ട എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഗാനസന്ധ്യ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വച്ച് ജനുവരി എട്ടിന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കുന്നു. സംഗീതനിശയില്‍ നോര്‍ത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ പങ്കെടുക്കുന്നു .

കത്തോലിക്കാ , ഓര്‍ത്തഡോക്‌സ് , യാക്കോബായ, മാര്‍ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക സ്രേഷ്ട്ടന്മാരും മറ്റു വിശിഷ്ടാതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു .

ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് .
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07590516672
സംഗമ വേദി : St. Josephs' Church, Millfield, Sunderland. SR4 6HS

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക