Image

ബ്രാംപ്ടണ്‍ മലയാളി സമാജം ലൈഫ് സര്‍ട്ടിഫിക്കേറ്റ്' ക്യാന്പ് സംഘടിപ്പിച്ചു

Published on 10 December, 2022
ബ്രാംപ്ടണ്‍ മലയാളി സമാജം ലൈഫ് സര്‍ട്ടിഫിക്കേറ്റ്' ക്യാന്പ് സംഘടിപ്പിച്ചു

ബ്രാംപ്ടണ്‍: ഇന്ത്യന്‍ പെന്‍ഷനേഴ്‌സിനായി ബ്രാംപ്ടണ്‍ മലയാളീ സമാജം (ബിഎംഎസ്) ഇന്ത്യന്‍ കോണ്‍സുലേറ്റുമായി കൈകോര്‍ത്തു സംഘടിപ്പിച്ച ലൈഫ് സര്‍ട്ടിഫിക്കേറ്റ് ക്യാന്പില്‍ വന്‍ തിരക്ക്. നൂറുകണക്കിനു ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ബ്രാംപ്ടന്‍ മലയാളി സമാജം മാറി. ഈ വര്‍ഷം മുന്ന് കോണ്‍സുലര്‍ ക്യാന്പുകളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ബിഎംഎസ് നടത്തിയത്. ആദ്യ രണ്ടെണ്ണം പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയവയ്ക്കു പ്രശനപരിഹാരമായിട്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ പെന്ഷനേഴ്‌സിനായി 'ലൈഫ് സര്‍ട്ടിഫിക്കേറ്റ്' ക്യാന്പാണ് സമാജം സംഘടിപ്പിച്ചത്.

'സെര്‍വ് ടു ത്രയ്വവ്' എന്ന ആശയത്തില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്ന ബ്രാംപ്ടണ്‍ സമാജം ഇനിയും സമൂഹത്തിനു അത്യന്തം പ്രയോജനമാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമാനപൂര്‍വം നേതൃത്വം നല്‍കുമെന്ന് ബ്രാംപ്ടണ്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം' അറിയിച്ചു. തുടര്‍ച്ചയായി ഈ ക്യാന്പുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ അദ്ദേഹം നന്ദി രേഖപെടുത്തി.

500ല്‍ പരം പെന്‍ഷനഴ്‌സും അവര്‍ക്ക് തുണയായി എത്തിയ കുടുംബാംഗങ്ങളും, പ്രായമായവര്‍, രോഗികള്‍, ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ ഉള്‍പ്പെടെ അനവധിയാളുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികൂലമായ കാലാവസ്ഥയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്യാന്പിലേക്കു ഒരേ സമയം എത്തിച്ചേര്‍ന്നപ്പോളും, ശ്രമകരമായിട്ടും ശാന്തമായി എല്ലാവരെയും പരിഗണിക്കാനും, സേവനം ഉറപ്പാക്കുവാനും സാധിച്ചത് സമാജം അംഗങ്ങളുടെ സമര്‍പ്പണ മാനോഭാവത്തിന്റെയും കാര്യക്ഷമതയുടെയും തെളിവാണെന്നു ക്യാന്പില്‍ പങ്കെടുത്തു പ്രയോജനപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ ദക്ഷിണ നാവിക കമാന്‍ഡ് മേധാവി റിട്ട. റിയര്‍ അഡ്മിറല്‍ രാജേന്ദ്ര കുമാര്‍ സമാജത്തെ അറിയിച്ചു.

സമൂഹത്തില്‍ മാതൃകപരമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതില്‍ ബിഎംഎസ്. എന്നും മുന്‍പില്‍ തന്നെ ഉള്ളതില്‍ മുഖ്യ സ്‌പോണ്‍സര്‍, പ്രശസ്ത റിയല്‍റ്റര്‍ മനോജ് കരാത്ത സമാജം പ്രവര്‍ത്തകരെ അഭിനന്ദിച്ചു. സമാജം സെക്രട്ടറിയും ക്യാന്പിന്റെ ചീഫ് കോര്‍ഡിനേറ്ററുമായ ജിതിന്‍ പുത്തെന്‍വീട്ടില്‍ സമാജം വൈസ് പ്രസിഡിന്റ് രേണു ജിമ്മി, ഓര്‍ഗൈനസിംഗ്‌സെക്രട്ടറി സാജു തോമസ്, സെക്രട്ടറിമാരായ മുരളീ പണിക്കര്‍, അരുണ്‍ ഓലേടത്ത്, ജോയിന്റ് സെക്രട്ടറിമാരായ സീമ നായര്‍, ടിവിഏസ് തോമസ്, സഞ്ജയ് മോഹന്‍, സമാജം ട്രഷറര്‍ ഷിബു ചെറിയാന്‍ തുടങ്ങിയവര്‍ ക്യാന്പിന് നേതൃത്വം നല്‍കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക