Image

പന്റ്റാസാഫില്‍ ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും

Published on 12 December, 2022
 പന്റ്റാസാഫില്‍ ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും


പന്റ്റാസാഫ്: ഡിവൈന്‍ യുകെ ടീമിന്റെ നേതൃത്വത്തില്‍ വെയില്‍സിലെ പന്റ്റാസാഫില്‍ മൂന്നു ദിവസത്തെ താമസിച്ചുള്ള 'കുടുംബ വിശുദ്ധീകരണ' ധ്യാനവും, കുട്ടികള്‍ക്കായുള്ള ശുശ്രുഷകളും ഡിസംബര്‍ 16 മുതല്‍ 18 വരെ നടത്തപ്പെടുന്നതാണ്.

തിരുപ്പിറവിക്കു ആമുഖമായുള്ള നോന്പുകാലത്ത്, ആല്‍മീയ നവീകരണത്തിനും വിശുദ്ധിയില്‍ ഒരുങ്ങികൊണ്ടു ഉണ്ണിയേശുവിനെ കുടുംബങ്ങളില്‍ വരവേല്‍ക്കുവാനും, കുട്ടികള്‍ക്കു ആല്‍മീയ വളര്‍ച്ചക്കുമായി ക്രമീകരിച്ചിരിക്കുന്ന ധ്യാന ശുശ്രുഷകള്‍ ഡിസംബര്‍ 16 നു വെള്ളിയാഴ്ച ആരംഭിക്കും.

പ്രശസ്ത ധ്യാന ഗുരുവും, വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവും പന്റ്റാസാഫ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോള്‍ പാറേക്കാട്ടില്‍ വിസി, കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുന്നതാണ്.

ഡിസംബര്‍ 16 നു വെള്ളിയാഴ്ച വൈകുന്നേരം 5ന് ആരംഭിക്കുന്ന ധ്യാനശുശ്രുഷ 18നു ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

ദൈവിക അനുഗ്രഹ പരിപാലനത്തിനും, കുടുംബ വിശുദ്ധീകരണത്തിനും അവസരം ഒരുങ്ങുന്ന തിരുവചന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി പന്റ്റാസാഫ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു.

രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും 01352 711053, 07417 494277

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക