Image

യുറോപ്യന്‍ യൂണിയന്‍ വൈസ്പ്രസിഡന്റ് ഇവാ കൈലിയെ ജയിലലടച്ചു

Published on 13 December, 2022
 യുറോപ്യന്‍ യൂണിയന്‍ വൈസ്പ്രസിഡന്റ് ഇവാ കൈലിയെ ജയിലലടച്ചു

 

ബ്രസല്‍സ്: ഖത്തറുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ബെല്‍ജിയന്‍ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ഗ്രീസില്‍നിന്നുള്ള പാര്‍ലമെന്റംഗം ഇവാ കൈലി ഉള്‍പ്പെടെ നാലു പേര്‍ ജയിലിലായി. ഗ്രീക്ക് അവളുടെ പാര്‍ട്ടിയായ പാന്‍ഹെലെനിക് സോഷ്യലിസ്‌ററ് മൂവ്‌മെന്റില്‍ (പാസോക്ക്) നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ഇവായെ പുറത്താക്കിയിരുന്നു.

കൈക്കൂലിയോടൊപ്പം പിടിയിലായ ഇവായ്ക്കും മറ്റുള്ളവര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ഒഴിവോ ആനുകൂല്യങ്ങളോ ലഭിക്കില്ല. വൈസ് പ്രസിഡന്റ് എന്ന നിലയിലുള്ള ഇവായുടെ പദവിയും അധികാരങ്ങളും റദ്ദുചെയ്യുന്നതായി പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട് മെറ്റ്‌സോള അറിയിച്ചു. അറസ്റ്റിലായ മറ്റു മൂന്നുപേര്‍ ഇറ്റാലിയന്‍ വംശജരാണ്. ഖത്തര്‍ അഴിമതിക്കേസില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, ഗള്‍ഫ് രാഷ്ട്രത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ ഉലച്ചിരിക്കുകയാണ്. കേസില്‍ വെള്ളിയാഴ്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായവര്‍ ഖത്തര്‍ നല്‍കിയ വന്‍ തുകകളും പാരിതോഷികവും അവര്‍ സ്വീകരിച്ചു എന്നാണ് ആരോപിക്കപ്പെടുന്നത്. നവംബര്‍ ആദ്യം ഇവാ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഖത്തര്‍ മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് അവര്‍ നവംബര്‍ 22ന് പാര്‍ലമെന്റില്‍ പ്രസ്താവിച്ചത് ഏറെ വിമര്‍ശിക്കപ്പെട്ടു.

അതേസമയം പാര്‍ലമെന്റിന്റെ വിദേശകാര്യസമിതി രണ്ടാഴ്ചയ്ക്കകം നടത്താനിരുന്ന ഖത്തര്‍ സന്ദര്‍ശനം ഒഴിവാക്കിയതായി പാര്‍ലമെന്റ് വക്താവ് അറിയിച്ചു.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക