Image

ബ്രാഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം; ടോം തോമസ് പ്രസിഡന്റ്, ജോബി ജോണ്‍ സെക്രട്ടറി

Published on 15 December, 2022
 ബ്രാഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം; ടോം തോമസ് പ്രസിഡന്റ്, ജോബി ജോണ്‍ സെക്രട്ടറി

 

ബ്രാഡ്‌ഫോര്‍ഡ്: യുകെയിലെ തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ, ബ്രാഡ്‌ഫോര്‍ഡിലെയും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയുമായ ബ്രാഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന് (ബിഎംഎ) പുതിയ നേതൃത്വം.

മുന്‍ യുക്മ ദേശീയ സമിതിയംഗം ടോം തോമസ് പ്രസിഡന്റായും, ജോബി ജോണ്‍ സെക്രട്ടറിയായും, വര്‍ഗീസ് എബ്രഹാം (ഷിജോ) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി തുഷാര ജോഷി, ജോയിന്റ് സെക്രട്ടറിയായി റ്റീനുമോള്‍ ജോസ് എന്നിവരും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി അനീഷ് പോള്‍, എല്‍ദോ ജോര്‍ജ്, ജിസ്‌മോന്‍ ജോണ്‍, സിലിയമോള്‍ അനീഷ് എന്നിവരെയും പൊതുയോഗം തെരഞ്ഞെടുത്തു.

 

മുന്‍ പ്രസിഡന്റ് ബാബു ലൂക്കോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് രശ്മി ഡെന്നിസ് സ്വാഗതവും സെക്രട്ടറി ജോണ്‍ മാര്‍ട്ടിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബി എം എ യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി ഒന്നിന് വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു.

ജനുവരി ഒന്നിന് പുതുവത്സര ദിനത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് - പുതുവത്സര ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ടോം തോമസ്, സെക്രട്ടറി ജോബി ജോണ്‍ എന്നിവര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക