Image

വിജിന്‍ വര്‍ഗ്ഗീസിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യു കെ ലോക കേരള സഭ

Published on 15 December, 2022
വിജിന്‍ വര്‍ഗ്ഗീസിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യു കെ ലോക കേരള സഭ




ലണ്ടന്‍: ബ്രിട്ടനിലെ ലിവര്‍പൂളിനു സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിയും കൊല്ലം ജില്ലയിലെ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വിവി നിവാസില്‍ ഗീവര്‍ഗീസിന്റെ മകനുമായ വിജിന്‍ വര്‍ഗീസിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യു കെ ലോക കേരള സഭ.

വിജിന്‍ വര്‍ഗ്ഗീസിന്റെ ദുരൂഹ മരണത്തില്‍ ശക്തമായ അന്വേഷണം ഉണ്ടാവണമെന്ന വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിന്റെയും മലയാളി സമൂഹത്തിന്റെയും ആവശ്യം ലോക കേരള സഭ ഏറ്റെടുക്കുകയായിരുന്നു. ഏജന്‍സികളില്‍ നിന്നും തൊഴില്‍ മേഖലയില്‍ അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത മാനസിക സമ്മര്‍ദ്ധത്തില്‍ വിജിന്‍ വര്‍ഗീസ് ജീവനൊടുക്കിയതാവാമെന്നാണ് സുഹൃത്തുക്കളുടെയും സമാന ജോലിയിടങ്ങളില്‍ ഉള്ളവരുടെയും അഭിപ്രായം.


യു കെ യില്‍ നടക്കുന്ന അന്വേഷണത്തോടൊപ്പം മലയാളി ഏജന്‍സികള്‍ ഉള്‍പ്പെട്ട കൊടിയ ക്രൂരതകള്‍ പുറത്തു കൊണ്ടുവരുവാനും ശിക്ഷിക്കപ്പെടുവാനും ആഭ്യന്തര-പ്രവാസി മന്ത്രാലയങ്ങള്‍ അന്വേഷിച്ചു തുടര്‍നടപടികള്‍ ആവശ്യപ്പെട്ടുമാണ് യു കെ ലോക കേരള സഭ പ്രസ്താവന പുറപ്പെടുവിച്ചത്.
അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക