Image

കൈരളി യുകെയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് കേംബ്രിഡ്ജില്‍ നിലവില്‍ വന്നു

Published on 15 December, 2022
 കൈരളി യുകെയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് കേംബ്രിഡ്ജില്‍ നിലവില്‍ വന്നു

 


ലണ്ടന്‍: കൈരളി യുകെയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് നിലവില്‍ വന്നു. ഇംഗ്ലണ്ടിലെ യഥാര്‍ഥ യൂണിവേഴ്‌സിറ്റി നഗരം എന്ന് വിളിക്കാവുന്ന കേംബ്രിഡ്ജിലാണ് കൈരളിയുടെ ഇരുപത്തിയേഴാമത് യുണിറ്റ് രൂപികരിച്ചത്.

ഡിസംബര്‍ പന്ത്രണ്ടിന് കൈരളി യുകെ പ്രസിഡന്റ് പ്രിയ രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ച യൂണിറ്റ് രൂപീകരണ യോഗത്തില്‍ കൈരളി യുകെ ട്രഷറര്‍ എല്‍ദോസ് പോള്‍, ജോയിന്റ് സെക്രട്ടറി രാജേഷ് നായര്‍, ദേശീയ കമ്മറ്റി അംഗങ്ങള്‍ അജയ് പിള്ള, ഐശ്വര്യ അലന്‍, ഏഐസി ദേശീയ കമ്മറ്റി അംഗങ്ങളായ രാജേഷ് ചെറിയാന്‍, ബിനോജ് ജോണ്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കൈരളി യുകെയുടെ വിവിധ യൂണിറ്റ് ഭാരവാഹികള്‍ പ്രവര്‍ത്തകര്‍ അനുഭാവികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ദേശീയ സെക്രട്ടറി കുര്യന്‍ ജേക്കബ് കേംബ്രിഡ്ജ് യൂണിറ്റ് കമ്മറ്റിയെ പ്രഖ്യാപിച്ചു.

യൂണിറ്റ് ഭാരവാഹികളായി പ്രതിഭ കേശവന്‍(പ്രസിഡന്റ്), ജെറി മാത്യു വല്ല്യാര (വൈസ് പ്രസിഡന്റ്), വിജേഷ് കൃഷ്ണന്‍കുട്ടി (സെക്രട്ടറി), മുഹമ്മദ് (ജോയിന്റ് സെക്രട്ടറി), ബിജോ ലൂക്കോസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞുടുത്തു. കൂടാതെ കമ്മിറ്റി അംഗങ്ങളായി ശ്രീജു പുരുഷോത്തമന്‍, ദീപു കെ ചന്ദ്ര, രഞ്ജിനി ചെല്ലപ്പന്‍ രജിനിവാസ്, അനുഷ് പി എസ്, വിജയ് ജോണ്‍, ജേക്കബ് ജോണ്‍, സിനുമോന്‍ എബ്രഹാം എന്നിവരെയും തെരഞ്ഞുത്തു.

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി വളരെയധികം മലയാളികള്‍ എത്തുന്ന അനേകം മലയാളികള്‍ സ്ഥിരതാമസമാക്കിയ കേംബ്രിഡ്ജില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ ഏറ്റെടുത്തു നടത്തുവാന്‍ കേംബ്രിഡ്ജ് യൂണിറ്റിന് കഴിയുമെന്ന് കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു. കേംബ്രിഡ്ജ് യൂണിറ്റ് സെക്രട്ടറി ആയി ചുമതലയേറ്റ വിജേഷ് യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക