Image

വേതനവര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടനില്‍ നഴ്‌സുമാര്‍ സമരത്തില്‍

Published on 16 December, 2022
 വേതനവര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടനില്‍ നഴ്‌സുമാര്‍ സമരത്തില്‍

 


ലണ്ടന്‍: ബ്രിട്ടനിലെ നഴ്‌സുമാര്‍ വേതനവര്‍ധന ആവശ്യപ്പെട്ട് സമരത്തില്‍. ഇംഗ്ലണ്ട്, വെയിത്സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ പതിനായിരക്കണക്കിനു നഴ്‌സുമാര്‍ രണ്ടു ദിവസത്തെ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ജോലിക്കു കയറില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിനിടെ അടിയന്തര ചികിത്സയ്ക്കുമാത്രമേ തയാറാകൂ. സമരദിവസങ്ങളില്‍ ആശുപത്രി സേവനത്തിനു സൈന്യത്തിന്റെ സഹായം സര്‍ക്കാര്‍ തേടിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ വേതനത്തില്‍ 19 ശതമാനം വര്‍ധന വേണമെന്നാണു ബ്രിട്ടനിലെ ഏറ്റവും വലിയ നഴ്‌സിംഗ് യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) ആവശ്യപ്പെട്ടിരിക്കുന്നത്. 106 വര്‍ഷത്തെ പാരന്പര്യമുള്ള ആര്‍സിഎന്‍ സമരത്തിനിറങ്ങുന്നതും ഇതാദ്യമാണ്.

നഴ്‌സുമാരോടു വലിയ ബഹുമാനമുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നു പ്രധാനമന്ത്രി ഋഷി സുനാക് പറഞ്ഞു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക