Image

ഇമ്മാനുവേല്‍ സൈലന്റ് നൈറ്റും, ഫാ. ക്ലമന്റിനു യാത്രയയപ്പൂം

Published on 17 December, 2022
ഇമ്മാനുവേല്‍ സൈലന്റ് നൈറ്റും, ഫാ. ക്ലമന്റിനു യാത്രയയപ്പൂം



ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ക്രിസ്മസ് കരോള്‍ പ്രോഗ്രാം 'ഇമ്മാനുവേല്‍ സൈലന്റ് നൈറ്റ്' ഡിസംബര്‍ 17 ശനിയാഴ്ച വൈകിട്ട് 4:30 ന് ഗ്ലാസ്‌നോവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തില്‍ നടക്കും. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പതിനൊന്ന് കുര്‍ബാന സെന്ററുകളില്‍നിന്നുള്ള ടീമുകള്‍ കരോള്‍ ഗാനങ്ങളും നേറ്റിവിറ്റി പ്ലേകളും അവതരിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളെ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും

യൂറോപ്പ്യന്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ കോര്‍ഡിനേറ്റര്‍ ജനറലായി നിയമിതനായ അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പലിനു തദവസരത്തില്‍ ഡബ്ലിന്‍ വിശ്വാസ സമൂഹം യാത്രയയപ്പ് നല്‍കും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഡബ്ലിനില്‍ സേവനം ചെയ്തുവന്ന ഫാ. ക്ലമന്റ് തുടര്‍ന്ന് റോം ആസ്ഥാനമായി പ്രവര്‍ത്തിക്കും. 


ഏവരേയും ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക