Image

സ്വര്‍ഗീയ സ്വരമാധുരിയില്‍ ലയിച്ച് കരോള്‍സന്ധ്യ ജോയ് ടു ദി വേള്‍ഡ്- 5

Published on 17 December, 2022
 സ്വര്‍ഗീയ സ്വരമാധുരിയില്‍ ലയിച്ച് കരോള്‍സന്ധ്യ ജോയ് ടു ദി വേള്‍ഡ്- 5

 

ബിര്‍മിംഗ്ഹാം : ക്രിസ്മസിന്റെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മണ്ണില്‍ അവതരിച്ച രക്ഷകന്റെ വരവറിയിച്ചുകൊണ്ട് വിണ്ണിലെ സ്വര്‍ഗീയ ഗണങ്ങളോടൊപ്പം അവര്‍ ചേര്‍ന്നു പാടി. കണ്ണിനും കാതിനും കുളിര്‍മ്മയായി 'ജോയ് ടു ദി വേള്‍ഡ്- 5'

കരോള്‍ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് ഡിസംബര്‍ 10 ശനിയാഴ്ച ബിര്‍മിംഗ്ഹാം ബാര്‍ട്‌ലി ഗ്രീന്‍ കിംഗ് എഡ്വേഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഗര്‍ഷോം ടിവിയും ലണ്ടന്‍ അസഫിയന്‍സും ചേര്‍ന്നൊരുക്കിയ ജോയ് ടു ദി വേള്‍ഡ് കരോള്‍ ഗാന മത്സരത്തിന്റെ അഞ്ചാം സീസണില്‍ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ടു ഗായകസംഘങ്ങള്‍. സ്വര്‍ഗീയനാദം അലയടിച്ച 'ജോയ് ടു ദി വേള്‍ഡ്' സീസണ്‍ 5 ഓള്‍ യുകെ കരോള്‍ ഗാന മത്സരത്തില്‍ മിഡ്‌ലാന്‍ഡ്‌സ് ഹെര്‍മോന്‍ മാര്‍ത്തോമ ചര്‍ച്ച് വിജയകിരീടം ചൂടി. ലണ്ടന്‍ സെന്റ് തോമസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് രണ്ടാം സ്ഥാനവും ഔര്‍ ലേഡി ഓഫ് ഡോളര്‍സ് സീറോ മലബാര്‍ മിഷന്‍, ലണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങള്‍ യഥാക്രമം ഹെവന്‍ലി വോയിസ് സ്റ്റോക്ക്-ഓണ്‍-ട്രെന്റും ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ സീറോ മലബാര്‍ മിഷന്‍ എയ്ല്‍സ്‌ഫോര്‍ഡും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള 'ബെസ്‌ററ് അപ്പിയറന്‍സ്' അവാര്‍ഡിന് പീറ്റര്‍ബറോ ഓള്‍ സൈന്റ്‌സ് മാര്‍ത്തോമാ ചര്‍ച്ച് അര്‍ഹരായി.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ വിവിധ പള്ളികളെയും സംഘടനകളെയും ക്വയര്‍ ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ചു എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ വിജയികളെ കാത്തിരുന്നത് ആയിരം പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ്. രണ്ടും മൂണും സ്ഥാനത്തെത്തിയവര്‍ക്ക് യഥാക്രമം അഞ്ഞൂറ്, ഇരുനൂറ്റന്പത് ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ലഭിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറല്‍ റവ. ഫാ. ജിനോ അരീക്കാട്ട് പരിപാടിയില്‍ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ഡെല്‍സി നൈനാന്‍, ഗായകനും ഗിറ്റാറിസ്റ്റുമായ വില്യം ഐസക്, ഗായിക പ്രീതി സന്തോഷ് എന്നിവര്‍ അതിഥികളായി എത്തിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക