Image

വാഗ്ദത്ത പൈതല്‍: വേറിട്ടൊഴുകുന്ന ക്രിസ്മസ് ആല്‍ബം

Published on 18 December, 2022
 വാഗ്ദത്ത പൈതല്‍: വേറിട്ടൊഴുകുന്ന ക്രിസ്മസ് ആല്‍ബം

ബെര്‍ലിന്‍: കഴിഞ്ഞ 34 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ സംഗീത ആല്‍ബങ്ങള്‍കൊണ്ട് നിറസാന്നിധ്യമായ കുന്പിള്‍ ക്രിയേഷന്‍സ് 1999 (പൈതലാമുണ്ണിക്ക് ഇടയര്‍പാടും, രാധിക തിലക് ), (മണ്ണിലെ പുല്ലില്‍, റോസിലിന്‍ അടുകാണില്‍), 2015 (ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍, ശ്രേയകുട്ടി ), 2019 (ഇന്നു പിറന്നാള്‍ പൊന്നുപിറന്നാള്‍, ശ്രേയക്കുട്ടി) 2020 (വചനത്തിന്‍ നിറകുടം, സിസിലി) ലെ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം പ്രവാസി ഓണ്‍ലൈന്റെ സഹകരണത്തോടെ ഇത്തവണത്തെ ക്രിസ്മസിനെ ധന്യമാക്കാന്‍ അണിയിച്ചൊരുക്കിയ സ്‌നേഹോപഹാരം, 'വാഗ്ദത്ത പൈതല്‍' എന്ന ആല്‍ബം കുന്പിള്‍ ക്രിയേഷന്‍സ് യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.

ഗാനരചന നിര്‍വഹിച്ചിരിയ്ക്കുന്നത് ജര്‍മനിയിലെ മാധ്യമപ്രവര്‍ത്തകനായ ജോസ് കുന്പിളുവേലിയാണ്. സംഗീതം ചിട്ടപ്പെടുത്തിയത് ഷാന്റി ആന്റണി അങ്കമാലിയും, ഓര്‍ക്കസ്‌ട്രേഷന്‍ നിനോയ് വര്‍ഗീസുമാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്. യുവഗായക പ്രതിഭകളായ ലിബിന്‍ സ്‌കറിയ, ശ്വേത അശോക് എന്നിവരാണ് മനോഹരമായ ഈ യുഗ്മഗാനം ആലപിച്ചിരിയ്ക്കുന്നത്. ജെനിഫര്‍, സാന്ദ്ര & ആഷ്‌ലി എന്നവരാണ് കോറസ്.

ഗാനരൂപകല്‍പ്പന (മിക്‌സിംഗ്) ഷിയാസ് മനോലില്‍(മെട്രോ സ്റ്റുഡിയോ കൊച്ചി), ക്യാമറ നിഖില്‍ അഗസ്‌ററിന്‍, വീഡിയോ ഫൈനല്‍ കട്ട്‌സ് റോബിന്‍ ജോസ് മല്ലപ്പള്ളി എന്നിവര്‍ നിര്‍വഹിച്ചു. ഷാന്റി ആന്റണി അങ്കമാലിയാണ് ആല്‍ബം കോ ഓര്‍ഡിനേറ്റ് ചെയ്തത്.


കുന്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെന്‍സ് കുന്പിളുവേലില്‍, ജോയല്‍ കുന്പിളുവേലില്‍, ഷീന കുന്പിളുവേലില്‍ എന്നിവരാണ് ആല്‍ബത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

ലോകരക്ഷകന്റെ തിരുപ്പിറവിയുടെ ആഗമനം വിളിച്ചോതുന്ന ആഹ്‌ളാദ തിരതല്ലലില്‍ ചാലിച്ചെടുത്ത സ്വര്‍ഗീയ കരോള്‍ ഗാനവിരുന്നിലേക്ക് പുതുപുത്തന്‍ ഈണവുമായി ന്ധവാഗ്ദത്ത പൈതല്‍ ന്ധ എന്ന യുഗ്മഗാനം ഒരുക്കാന്‍ ജോസ് കുന്പിളുവേലിയും, ഷാന്റി ആന്റണി അങ്കമാലിയും, ഗായകരായ ലിബിന്‍ സ്‌കറിയ, ശ്വേത അശോക് എന്നിവര്‍ കൈകോര്‍ത്തപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി മാറിയിരിയ്ക്കയാണ്. ഗാനത്തിന്റെ സൗണ്ട് മിക്‌സിംഗ് ഏറ്റവും മികച്ചതും,വിഡിയോ 4 കെ ക്വാളിറ്റിയിലാണ് തയ്യാറാക്കിയിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ആല്‍ബം കാതിനും കണ്ണിനും ഏറ്റവും സുഖകരമാവും ആസ്വാദ്യകരവുമാണ്. കുന്പിള്‍ ക്രിയേഷന്‍സിന്റെ അറുപത്തിനാലാമത്തെ ക്രിസ്തീയ ആല്‍ബമാണ് 'വാഗ്ദത്ത പൈതല്‍'


ജോസ് കുന്പിളുവേലില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക