Image

ഇന്ത്യന്‍ വംശജന്‍ ലിയോ വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി

Published on 18 December, 2022
 ഇന്ത്യന്‍ വംശജന്‍ ലിയോ വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി

 


ഡബ്ലിന്‍: ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ (43) രണ്ടാം തവണയും അയര്‍ലന്‍ഡ് പ്രധാനമന്ത്രി. ഭരണമുന്നണിയിലെ സഖ്യകക്ഷികള്‍ തമ്മിലുള്ള ധാരണ അനുസരിച്ചാണ് മന്ത്രിസഭാ പുനഃസംഘടനയില്‍ ഉപപ്രധാനമന്ത്രിയായിരുന്ന വരദ്കര്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് 2017 - 2020 കാലയളവില്‍ ഡോക്ടര്‍ കൂടിയായ വരദ്കര്‍ പ്രധാനമന്ത്രിയായിരുന്നു.

നിലവിലെ പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ രാജിവച്ചു. 2025 തെരഞ്ഞെടുപ്പ് വരെ മാര്‍ട്ടിന്‍ ഉപപ്രധാനമന്ത്രിയാകും, കൂടാതെ വിദേശകാര്യ മന്ത്രി സ്ഥാനവും അദ്ദേഹം വഹിക്കുമെന്നാണ് വിവരം. രാജ്യത്തെ പ്രബലമായ മധ്യ-വലതു കക്ഷികളാണ് മാര്‍ട്ടിന്റെ ഫിയാന ഫെയിലിനെയും വരദ്കറുടെ ഫൈന്‍ ഗെയിലും. ഇവരെ കൂടാതെ ഗ്രീന്‍ പാര്‍ട്ടിയും ഭരണസഖ്യത്തിലുണ്ട്.

കൂട്ടുകക്ഷി സര്‍ക്കാരിന്റെ ധാരണയനുസരിച്ച് നിലവിലെ പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ രണ്ടരവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാലാണ് വരദ്കര്‍ വീണ്ടും അധികാരത്തിലെത്തുന്നത്. വരദ്കറുടെ പിതാവ് അശോക് വരദ്കര്‍ മഹാരാഷ്ട്ര സ്വദേശിയാണ്. അമ്മ മിറിയം ഐറിഷ് വംശജയാണ്. വരദ്കര്‍ ജനിച്ചതും വളര്‍ന്നതും അയര്‍ലന്‍ഡിലാണ്.

അയര്‍ലന്‍ഡില്‍ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ വരദ്കര്‍ രാജ്യത്തിന്റെ ചരിത്രത്തിലെ സ്വവര്‍ഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക