ഷിക്കാഗോ: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (6801 W 96th St, Oak Lawn,
IL) പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ 2011 ഓഗസ്റ്റ് 19,20
തീയതികളില്‍ വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്നതാണ്. മലങ്കര ഓര്‍ത്തഡോക്സ്
സഭയുടെ ബാംഗ്ളൂര്‍ ഭദ്രാസനാധിപനായ ഡോ. ഏബ്രഹാം മോര് സെറാഫിം മെത്രാപ്പോലീത്ത
വിശിഷ്ടാതിഥിയും മുഖ്യപ്രഭാഷകനുമായിരിക്കും.
ഓഗസ്റ്റ് 13-ന് വൈകിട്ട്
6.30-ന് അഭിവന്ദ്യ സെറാഫിം മെത്രാപ്പോലീത്ത കൊടിയേറ്റ് നടത്തുന്നതും തുടര്‍ന്ന്
സന്ധ്യാനമസ്കാരവും ധ്യാനപ്രസംഗവും ഉണ്ടായിരിക്കും.
ഓഗസ്റ്റ് 19-ന്
വെള്ളിയാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാനമസ്കാരവും അനുഗ്രഹ
പ്രഭാഷണവുമുണ്ടായിരിക്കും.
ഓഗസ്റ്റ് 20-ന് ശനിയാഴ്ച രാവിലെ 9 മണിക്ക്
പ്രഭാത നമസ്കാരവും 9.45-ന് അഭിവന്ദ്യ ഏബ്രഹാം മോര് സെറാഫിം മെത്രാപ്പോലീത്തയുടെ
പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന് റാസയും നേര്‍ച്ച വിളമ്പും
ഉണ്ടായിരിക്കും.
വിശ്വാസികളായ ഏവരുടേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം
അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ.ഫാ. എബി ചാക്കോ (516 655
0117), ട്രസ്റ്റി സണ്ണി സ്കറിയ (847 594 5209), സെക്രട്ടറി ഫിലിപ്പ് വര്‍ഗീസ്
(630 739 2188) സെക്രട്ടറി ഫിലിപ്പ് വര്‍ഗീസ് അറിയിച്ചതാണിത്.