ന്യൂയോര്‍ക്ക് : പ്രണയദിനത്തോടനുബന്ധിച്ചു ഫോമാ സംഘടിപ്പിച്ച വാലന്റൈന്‍സ് ഡേ മ്യൂസിക്കല്‍ നൈറ്റ് വന്‍വിജയം, യുഎസിലെയും കാനഡയിലെയും കേരളത്തിലെയും ഇരുപതോളം ഗായകര്‍ പങ്കെടുത്ത 'സ്നേഹ സംഗമം' എന്ന പരിപാടി പ്രണയിക്കുന്നവര്‍ക്കും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കും ഒരു മറക്കാനാവാത്ത ഒരു അനുഭവമായി, മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും പ്രണയാതുരമായ ഗാനങ്ങളുമായി ഗായകര്‍ അരങ്ങു കീഴടക്കിയപ്പോള്‍ പങ്കെടുത്തവര്‍ക്ക് അത് മധുരതരമായ ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കുമായി.
നടന്/മോഡല്‍ ഉണ്ണി ലാലുവാണ് വാലന്റൈന്‍സ് ഡേ സന്ദേശം നല്‍കിയത്. ഫ്ലവേഴ്സ് കോമഡി ഉല്‍സവം ഫെയിം ശ്രീമതി. ജാന്‍വി വത്സരാജ്, കൂടാതെ ഡാനിഷ് തോമസ്, രമ്യാ ശ്രീരാജ്, സുനില്‍ നമ്പ്യാര്‍, സൂനജ അജിത്, സ്മിത സന്തോഷ്, സതീഷ് ചന്ദ്രന് നായര്‍, പ്രീത സായൂജ്, ഹരിപ്രസാദ് എം, മാളവിക ആനന്ദ്, കുട്ടി മേനോന്, ജാന്‍വി വത്സരാജ്, ബിജു എബ്രഹാം, നിവേദ് കൃഷ്ണന്, അപര്‍ണ പണിക്കര്‍, സുനില്‍ ചെറിയാന്, സിബി & മിനി ജോര്‍ജ് വര്‍ഗീസ്, ആദിത്യ രാജേഷ് എന്നീ അനുഗ്രഹീത ഗായകരും എം സി ബിജി പോളും മനോഹരമായ പ്രണയദിന സായാഹ്നം അതിമനോഹരമാക്കി.
എന്തായാലും ഇങ്ങനെ ഒരു ഗാനസന്ധ്യ അവതരിപ്പിക്കുവാന്‍ മുന്‍കൈ എടുത്ത ഫോമാ ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ഫോമാ ജോയിന്റ് സെക്രട്ടറി ജെയ്മോള്‍ ശ്രീധറും കൂടെ നിന്ന് എല്ലാ സഹായവും നല്കിയ ഫോമാ കള്‍ച്ചറല്‍ കമ്മറ്റി സെക്രട്ടറി ഡാനിഷ് ജോണും കമ്മറ്റി അംഗങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു.
ഫെബ്രുവരി 13 ന് വൈകിട്ട് 8 മണിക്ക് ആരംഭിച്ച സംഗീതനിശ പ്രസിഡന്റ് ഡോക്ടര്‍ ജേക്കബ് തോമസിന്റെ അധ്യക്ഷപ്രസംഗത്തോട് കൂടി ആരംഭിച്ച ചടങ്ങുകള്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് ഫോമാ വിമന്‍സ് ഫോറം സെക്രട്ടറി രേഷ്മ രഞ്ജന്‍, ക്യാപിറ്റല്‍ റീജിയന് ആര് വി പി മധുസൂദനന് നമ്പ്യാര്‍, ജൂനിയേഴ്സ് ഫോറം ചെയര്‍ ജൂബി വള്ളിക്കളം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ട്രഷറര്‍ ബിജു തോണിക്കടവില്‍ എല്ലാവര്ക്കും നന്ദിയര്‍പ്പിച്ചു.