Image

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി  നിര്‍ദ്ദേശം  പിൻവലിച്ച ധനമന്ത്രിയെ   ഫൊക്കാന അഭിനന്ദിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ Published on 01 March, 2023
അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി  നിര്‍ദ്ദേശം  പിൻവലിച്ച ധനമന്ത്രിയെ   ഫൊക്കാന അഭിനന്ദിച്ചു.

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം  നടപ്പിലാക്കാൻ ആഗ്രഹിക്കുന്നില്ലന്ന് ധനകാര്യ മന്ത്രി  ബാലഗോപാൽ നിയമസഭയിൽ പറഞ്ഞതിനെ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ സ്വാഗതം ചെയ്‌തു.

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം പ്രവാസികളിൽ വളരെ അധികം ആശങ്കകൾ  ഉണ്ടാക്കുകയും പലരും അത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി  പങ്കുവെച്ചതിന്റെ  അടിസ്ഥാനത്തിൽ  അദ്ദേഹം   മന്ത്രി ബാലഗോപാലുമായി  സംസാരിക്കുകയും ഈ  നിയമം നടപ്പിലാക്കില്ല എന്ന മന്ത്രി  ഉറപ്പ് നൽകുകയും ചെയ്തിരുന്നു.  

തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു  നിര്‍ദ്ദേശം മാത്രമായിരുന്നു ഈ  നിർദേശം  എന്നും എന്നാൽ   ഇപ്പോള്‍ അത് നടപ്പാക്കില്ലെന്നും ധനമന്ത്രി കെ എന്‍  ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പ്രവാസികളില്‍ നിന്ന്  കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സഹ്യചര്യത്തിൽ പോലും ചുരുക്കം ചില  പ്രവാസി സംഘടനകൾ മാത്രമാണ് ഈ  നിർദേശത്തിനെതിരെ   പ്രതിഷേധിച്ചത്‌.  പ്രവാസികളുടെ ഒരു പ്രശ്നം വരുമ്പോൾ അതിൽ രാഷ്ട്രീയം കലർത്താതെ  നാം ഒറ്റകെട്ടായി  പരിശ്രമിച്ചാൽ നമ്മുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ കഴിയുമെന്ന് ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ  ആശങ്കകൾക്ക് വിരാമം ഇട്ടുകൊണ്ട്    നിര്‍ദ്ദേശം  പിൻവലിച്ച  മന്ത്രി ബാലഗോപാലിനെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി   ഡോ. കല ഷഹി , ട്രഷർ  ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ്  ചക്കോകുര്യൻ  , ജോയിന്റ് സെക്രട്ടറി ജോയി  ചക്കപ്പാൻ  , അഡിഷണൽ  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ  , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ്  ജോർജ് , കൺവെൻഷൻ ചെയർമാൻ  വിപിൻ രാജ്  എന്നിവർ അറിയിച്ചു. 

Join WhatsApp News
Charly Padanilam 2023-03-01 15:57:06
It is not withdrawn or reverse the tax on closed homes but only put in an abeyance and Panchayath can implement it anytime on people they don’t like. NRI’s need not to be happy as it is withdrawn. Listen what’s the Minister said exactly.
Abraham 2023-03-02 03:15:18
When someone says he is going to kick your *** and later say he is not going to do that now, why do you congratulate him?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക