Image

ടിക് ടോക് ഒരു ചൈന ചാര പ്രസ്ഥാനമോ? (ബി ജോൺ കുന്തറ)

Published on 27 March, 2023
ടിക് ടോക് ഒരു ചൈന ചാര പ്രസ്ഥാനമോ? (ബി ജോൺ കുന്തറ)

ഇപ്പോൾ ഭരണ തലത്തിലും മറ്റനേക മേഖലകളിലും തീവ്രപരമായി നടക്കുന്ന ഒരു ചർച്ചാ വിഷയമാണ് ടിക്ക് ടോക് എന്ന സോഷ്യൽ മീഡിയ.
 ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നീ പൊതു മാധ്യമങ്ങളുടെ രീതിയിൽ ചൈനയിൽ 2016 ൽ ഉടലെടുത്ത ഒരു പൊതുമാധ്യമ വേദിയാണ് ടിക് ടോക് എന്നാൽ ഒരു വ്യത്യാസം ആദ്യമേ സൂചിപ്പിച്ച രണ്ടു പ്രസ്ഥാനങ്ങളും മുഴുവനായും തുടക്കമിടുന്നത് സ്വകാര്യ വ്യക്തികൾ. എന്നാൽ ടിക് ടോക് ഉടലെടുക്കുന്നത് ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻറ്റെ എല്ലാ സഹായത്തിലും ആശീർവാദത്തിലും.

അമേരിക്കയിൽ സാധാരണ കോൺഗ്രസ്സിൽ ഒരു  സംഗതി ചർച്ചക്കുവന്നാൽ വളരെ വിരളമായേ ഇരു രാഷ്ട്രീയ പാർട്ടികളും ഒരുപോലെ സഹകരിച്ചു ചർച്ച നടത്തുകയുള്ളു എന്നാൽ ടിക് ടോക് വിഷയത്തിൽ ഇരു പക്ഷക്കാരും ഒരുമിച്ചു പറയുന്നു ഇവിടെ നിരോധിക്കണം.

ലോക രാഷ്ട്രങ്ങൾ നോക്കിയാൽ ഇന്ത്യ അടക്കം നിരവധി യൂറോപ്യൻ രാഷ്ട്രങ്ങളും കാനഡയും ഇതിനോടകം ടിക് ടോക് നിരോധിച്ചിരിക്കുന്നു.ഇതിൽ വിദേശ രാജ്യങ്ങൾക്ക് ഉള്ള ഭയം യഥാര്‍ത്ഥമായത്. കാരണം ആരും ചൈനീസ് ഭരണകൂടത്തെ വിശ്വസിക്കില്ല. കടുംതണുപ്പിൽ ഒട്ടകം കൂടാരത്തിൻറ്റെ  വാതിലിൽ  തല വൈച്ചോട്ടെ എന്നു ചോദിച്ച ഒരു പഴ മൊഴിപോലെ.
  
ഇവരുടെ ഭയം, ചൈനീസ് ഗോവെർന്മെൻറ്റിൻറ്റെ മേൽനോട്ടത്തിലും സഹായത്തിലുമാണ് ടിക് ടോക് പൊതു മാധ്യമത്തിൻറ്റെ അടിത്തറ കെട്ടുന്നത്. പിന്നീട് ലോക വേദിയിൽ സമർപ്പിക്കുന്നതിന് ഭരണകൂടം പുറകോട്ടുമാറി മറ്റൊരു ചൈനീസ് കമ്പനിക്ക് ടിക് ടോക് ഭരണം നൽകി. ഇതിലൊന്നും നിരവധി രാജ്യങ്ങൾ ചൈനയെ വിശ്വസിക്കുന്നില്ല. ഇവർ പറയുന്നത് ഇതൊരു ചൈനീസ് രീതിയാണ് പുറമെ കമ്പനികൾ കാഴ്ചയിൽ സ്വകാര്യ മേഖലകളിൽ എന്നാൽ പാർട്ടി കരാള ഹസ്തങ്ങൾ കടിഞ്ഞാൺ വലിക്കുന്നു.

യൂ സ് കോൺഗ്രസ്സ് കഴിഞ്ഞ ആഴ്ച്ച ടിക് ടോക് തലവൻ സി ചൂവെ, ചോദ്യം ചെയ്തു അതിൽ ഇയാൾ ശെരിക്കുള്ള ഉത്തരങ്ങൾ ഒന്നും നൽകിയില്ല.അതിൽ ഒരു ചോദ്യം താങ്കൾ ഈ കമ്പനി പുറം രാജ്യങ്ങൾക്ക് വിൽക്കുവാൻ തയ്യാറോ അതിനും ഒരുത്തരം ഇല്ല എന്നായിരുന്നു.

പൊതുവെ എല്ലാ പൊതു മാധ്യമ കമ്പനികളിലും കാഴ്ചയിൽ പൊതുജനത്തിന് സൗജന്യം. എന്നാൽ ഒരു പ്രസ്ഥാനത്തിനും  ദീര്‍ഘകാലം  ഒന്നും വെറുതെ കൊടുക്കുവാൻ പറ്റില്ല ഇതിനെല്ലാം ഓരോ ബിസിനസ്സ് ഉപായങ്ങളുണ്ട് അത്, ഉപയോഗികളെ വളർത്തിയെടുത്തു  പരസ്യങ്ങൾ വിൽക്കുക.

ഇതിൽ നിരവധി കമ്പനികൾ നമ്മുടെ കൺമുന്നിൽ വാൻ വളർച്ച നേടിയിരിക്കുന്നു. ഒരു കാര്യം പൊതുജനം അറിഞ്ഞിരിക്കേണ്ടത് നാം ട്വിറ്റെർ, ടിക് ടോക്, വാട്സ്ആപ് തുടങ്ങിയ പൊതു മാധ്യമങ്ങളെ സൗജന്യം എന്ന കാരണത്താൽ നമ്മുടെ സെൽ ഫോൺ, കമ്പ്യൂട്ടർ പോലുള്ള ആശയവിനിമ ഉപകരങ്ങളിലേയ്ക്ക് പ്രവേശന സ്വാതന്ദ്ര്യം അനുവദിച്ചു കൊടുക്കുമ്പോൾ വാസ്തവത്തിൽ നാം ചെയ്യുന്നത് നാം അറിയാതതന്നെ ഒരു മോഷ്ട്ടാവിന് വീടിൻറ്റെ ഒരു താക്കോൽ നൽകുകയാണ്. ശെരിതന്നെ ഈ മോഷ്ട്ടാവ് നാം സംഭരിച്ചു വയ്ച്ചിരിക്കുന്ന പണമോ സ്വർണ്ണമോ ഒന്നും കവർന്നെടിക്കില്ല. എന്നാൽ മറ്റുപലതും നമുക്ക് നാം ഉടനെ അറിയാതെ നഷ്ട്ടപ്പെടും.

ഒരു ചെറിയ ഉദാഹരണം, നാം G P S എന്ന സഞ്ചാര സഹായിയെ നിരന്തരം ഉപയോഗിക്കുന്നവർ. വളരെ നല്ലൊരു തുണ അതും ഫ്രീ. എന്നാൽ ഈ ജീ പി സ്, നമ്മുടെ യാത്രയിൽ എവിടെല്ലാം പോകുന്നു ഏതെല്ലാം സ്ഥലങ്ങൾ സന്നർശിക്കുന്നു , ഏതെല്ലാം ഹോട്ടലുകളിൽ താമസിക്കുന്നു ഭക്ഷണം കഴിക്കുന്നു ഇതുപോലുള്ള വിവരങ്ങൾ ജി പി സ് ശേഖരിക്കുന്നു. അതെല്ലാം ഈ പ്രസ്ഥാനങ്ങളുടെ വിൽപ്പന ചരക്കുകൾ. ആയതിനാലാണ് നാം അറിയാതെ തന്നെ പലേ വിൽപന ഓഫറുകൾ, മറ്റുപലതും നമ്മുടെ തപാൽ പെട്ടികളിലും, ഇ മതിലുകളിലും കയറിവരുന്നത്.

മുകളിൽ പറയുന്ന സ്ഥാപനങ്ങൾ, അമേരിക്കൻ ഗോവെർന്മെൻറ്റ്  ഉടമസ്ഥതയിലല്ല അതിനാൽ അധികാരികൾക്ക് ഈ വിവരങ്ങളുടെ വെളിച്ചത്തിൽ നമുക്കെതിരായി കാര്യമായൊന്നും ചെയ്യുവാൻ  പറ്റില്ല.അതുപോലല്ല ചൈന പോലുള്ള ഒരു കമ്മ്യൂണിസ്റ്റ് രാജ്യം നിയന്ധ്രിക്കുന്ന പ്രസ്ഥാങ്ങൾ.

ഇവിടെ നിരവധിയുടെ ഭയം ടിക് ടോക് അമേരിക്കൻ ഉപഭോക്താക്കൾ, പ്രത്യേകിച്ചും വാൻ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഗോവെർന്മെൻറ്റ് ഉദ്യോഗസ്ഥർ ഇവർവഴി പലേ കാര്യങ്ങളിലും അവയെ കുറിച്ചും നിരവധി രേഖകൾ ശേഖരിക്കും. അതിനാലാണ് നിലവിൽ ടിക് ടോക് ഉന്നത ഭരണ തല ഉദ്യോഗസ്ഥർ ഉപയോഗിച്ചുകൂട എന്ന നിയമം ഉള്ളത്.

അതെല്ലാം അവിടെ നിൽക്കട്ടെ നാം പൊതു ജനത്തിന് ചെയ്യാവുന്ന പലേ കാര്യങ്ങൾ. നേരത്തെ പറഞ്ഞതുപോലെ ആരും വിളിക്കാതെ നമ്മുടെ സെൽ ഫോണിലേയ്ക്കോ കമ്പ്യൂട്ടറിലോ കയറിവരുന്നില്ല. ഇതൊന്നും ഇല്ലാ എങ്കിലും നമുക്കു ജീവിച്ചുകൂടെ.

പലർക്കും ഇതെല്ലാം ഒരു മയക്കുമരുന്നു ആസക്തി പോലാണ് . മയക്കുമരുന്നും ഒരുവീട്ടിലും താനെ കയറിവരുന്നില്ല ആളുകൾ പണം നൽകി വാങ്ങണം. അങ്ങിനെ വാങ്ങി ഉപയോഗിച്ച് ആരോഗ്യം നശിക്കുകയോ മരണപ്പെടുകയോ ചെയ്താൽ ഇതിൽ മെക്സിക്കോയെ കുറ്റപ്പെടുത്തുന്നതുപോലാണ്.

പൊതുവെ മനുഷ്യൻ എല്ലാം കണ്ടും കെട്ടും മനസ്സിലാക്കിയും,ഉത്തരവാദിത്വത്തോടെ തീരുമാനങ്ങൾ എടുക്കുവാൻ തുടങ്ങിയാൽ ഒരു ടിക് റ്റോക്കും ഇവിടെ വിജയിക്കില്ല. വാഷിംഗ്ട്ടൺ D C ൽ ഇതിൻറ്റെ പേരിൽ നിയമങ്ങളും നിർമ്മിക്കേണ്ട. ചൈനീസ് ഭരണകൂടം മറ്റു വേറെ വഴികൾ നോക്കിക്കോളും ചാരപ്രവർത്തികൾ നടത്തുവാൻ.

#Ticktok_article

Join WhatsApp News
Mary Mathew 2023-03-28 10:50:53
We don’t know the loophole behind it .So careful ,especially Chinese crooked brain.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക