ഫൊക്കാന അന്തര്‍ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റര്‍നാഷനല്‍ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നോര്‍ക്ക രുട്ട്സ് റസിഡന്റ് വൈസ് ചെയറും മുന്‍ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന് ഉല്‍ഘാടനം ചെയ്തു.
ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ കേരളീയം ഭാരവാഹികള്‍ മുംബയിലെ വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.
ഫൊക്കാനയും കേരളീയം കേന്ദ്ര സംഘടനയും സംയുക്തമായി സംഘടിപ്പിച്ച മീറ്റിങ്ങില്‍ മുംബയിലെ വിവിധ മലയാളീ സംഘടനകള്‍ പങ്കെടുത്തു. അമേരിക്കയിലെയും കാനഡയിലെയും സംഘടനകളുടെ സംഘടനായ ഫൊക്കാന ഇന്ന് അതിന്റെ പ്രവര്‍ത്തനം ലോകം എമ്പാടുമുള്ള മലയാളികളിലേക്കു വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഫൊക്കാനയുടെ പ്രവര്‍ത്തനം ലോകത്തിലുള്ള ഓരോ മലയാളികളിലേക്കും എത്തിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, ടി.എന്‍. ഹരിഹരന്, മാത്യു തോമസ്, ശ്രീകുമാര്‍ റ്റി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മുബൈ ചാപ്റ്ററിന്റെ ഭാരവാഹികള്‍ ആയി പ്രസിഡന്റ് ടി.എന്‍ . ഹരിഹരന്, സെക്രട്ടറി മാത്യു തോമസ്, ട്രഷര്‍ ശ്രീകുമാര്‍ ടി എന്നിവര്രെ തെരഞ്ഞെടുത്തു.
ഫ്ലോറിഡയില്‍ നിന്നുള്ള കെ. കെ രാജു മീറ്റിങ്ങില്‍ ഫൊക്കാനയുടെ സഹായം അഭ്യര്‍ത്ഥിച്ചു, അദ്ദേഹത്തിന്റെ മകന് അശ്വിന് ഒരു ആക്സിഡന്റില്‍ ഹോസ്പിറ്റലില്‍ ആവുകയും അമേരിക്കയിലെ ചികിത്സ ചെലവ് വഹിക്കുവാന്‍ കഴിയുന്നതില്‍ അധികമായതിനാല്‍ മുംബൈയിലെ ഹോസ്പിറ്റലിലേക്ക് മാറ്റുവാന്‍ തയാര്‍ എടുക്കുകയാണ്, സാമ്പത്തികം ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഗവണ്‍ന്മേന്റ് സഹായം അഭ്യര്‍ഥിച്ചു , പക്ഷേ കാലതാമസം എടുക്കുന്നതിനാല്‍ ചികിത്സക്ക് ബുദ്ധിമുട്ടുന്ന കാര്യം ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ ശ്രദ്ധയില്‍ പെടുത്തി, അദ്ദേഹം $ 10, 000.00 സഹായം ഉടനടി നല്‍കുകയും ചെയ്തു.
മുംബയിലെ മിക്ക മലയാളീ സംഘടനകള്‍ ഈ മീറ്റിങ്ങില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം വാഷിങ്ങ്ടണ്‍ ഡി .സി യില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനിലേക്കു മിക്കവരും പങ്കെടുക്കാനുള്ള താല്പര്യവും അവര്‍ ഫൊക്കാന ഭാരവാഹികളുമായി പങ്കുവെച്ചു. ചെന്നൈയിലും ഡല്‍ഹിയിലും കമ്മിറ്റികള്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
Sri Ramakrishnan inaugurated the Mumbai Chapter as part of Fokana International Chapter.