Image

റിപ്പബ്ലിക്കൻ പാർട്ടിയുടെ ധർമ്മസങ്കടം? (ബി ജോൺ കുന്തറ)

Published on 18 April, 2023
റിപ്പബ്ലിക്കൻ പാർട്ടിയുടെ ധർമ്മസങ്കടം? (ബി ജോൺ കുന്തറ)

റിപ്പബ്ലിക്കൻ പാർട്ടി വിജയിക്കുവാൻ അറിഞ്ഞുകൂടാത്ത ഒരു പാർട്ടി ആയി മാറിയിരിക്കുന്നു.ഈയുഗത്തിൽ  രാഷ്ട്രീയം ഒരു  കൗശല മത്സരം. ഇവിടെ വിജയത്തിന് മാത്രമേ സ്ഥാനമുള്ളൂ അത് ഏതുവഴിയില്‍ കൂടിയായാലും നേടുക.  ഈ കാര്യത്തിൽ ഡെമോക്രാറ്റ് പാർട്ടിയെ മറികടക്കുവാൻ ആർക്കും പറ്റില്ല.  

ആദർശങ്ങൾക്കോ,മഹത്വത്തിനോ, സത്യസന്ധതക്കോ,സഹിഷ്ണുതക്കോ ഒന്നും ഇവിടെ സ്ഥാനമില്ല. നിരവധി മാധ്യമങ്ങളും  നിഷ്‌പക്ഷതയും , പരമാര്‍ത്ഥതയും വെടിഞ്ഞിരിക്കുന്നു. അവർക്കും ഓരോ അജണ്ട.അവരുടെ താൽപ്പര്യ സംരക്ഷണത്തിന്  ഒരാളെ വളർത്തുന്നതിനും തളർത്തുന്നതിനും ഇവർക്ക് കഴിയും. ഒരുകാലത്തു അമേരിക്കയിൽ മാധ്യമ പ്രവർത്തകരിൽ ഒരു പാർട്ടി ചായ്‌വ് കാണുക എളുപ്പമായിരുന്നില്ല എന്നാൽ ഇന്നത്തെ മാധ്യമങ്ങൾ, വാർത്തകൾ കൈകാര്യം ചെയ്യുന്ന രീതികൾ കണ്ടാൽ അവരുടെ പാർട്ടി ബന്ധം എവിടെ എന്ന് നിസാരമായി കാണാം.. 

2024 പ്രസിഡൻറ്റ് തിരഞ്ഞെടുപ്പ്, അതിനെ നേരിടുന്നത്തിനുള്ള തയ്യാറെടുപ്പുകളിൽ ഇരു പാർട്ടികളും. ഡെമോക്രാറ്റ് സൈഡിൽ നിന്നും ബൈഡൻ വീണ്ടും മത്സരിക്കുമോ എന്നതിൽ ഒരു തീർപ്പിൽ എത്തിയിട്ടില്ല. ബൈഡൻ വീണ്ടും അരങ്ങിൽ നിന്നാൽ മറ്റാരും പാർട്ടിയിൽ നിന്നും ഏതുർക്കുന്നതിന് മുതിരുകില്ല. പ്രൈമറികൾ നടന്നാലും അതിലൊന്നും പ്രസിഡൻറ്റ് സ്ഥാനം ഒരു വിഷയം ആയിരിക്കില്ല.

കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പു പരാജയങ്ങളുടെ വെളിച്ചത്തിൽ ട്രംപ് മത്സര വേദിയിൽ നിന്നും മാറണം എന്നാഗ്രഹിക്കുന്ന നിരവധി റിപ്പബ്ലിക്കൻസിനെ കാണുവാൻ പറ്റും . എന്നാൽ ഇയാൾ സ്വയം മാറിക്കൊടുക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഇപ്പോൾ മത്സര അരങ്ങിൽ എത്തിയിരിക്കുന്നവരും ട്രംപിനെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന വിഷമഘട്ടത്തിൽ. ട്രംപ് വോട്ടർമാരെ ചൊടിപ്പിക്കാതെ.
 
എന്നാൽ റിപ്പബ്ലിക്കൻ ഭാഗം നോക്കിയാൽ, നിരവധി സ്ഥാനാർത്തിമാർ  ട്രംപടക്കം, ബൈഡന് വെല്ലുവിളിയായി അരങ്ങിൽ എത്തുന്നു. കാലാകാലങ്ങളായി, അമേരിക്കൻ സമ്മതിദായകരുടെ പാർട്ടി  സമ്പര്‍ക്കം നോക്കിയാൽ ഏതാണ്ട് 38 % ഡെമോക്രാറ്റ്സ്, 36 % റിപ്പബ്ലിക്കൻസ് ബാക്കി നിഷ്‌പക്ഷരും പൊതുവെ വിമതരും.

റിപ്പബ്ലിക്കൻ ഭാഗത്തുനിന്നും ട്രംപ് പ്രൈമറികളിൽ വിജയിച്ചു ഭൂരിപക്ഷം ഡെലിഗേറ്റ്സിനെ സമ്പാദിക്കും എന്നത് അനിവാര്യം. ട്രംപിനെ മത്സരവേദിയിൽ നിന്നും ഒഴിവാക്കുന്നതിന് ആകെ കാണുന്ന ഒരു വഴി ഇയാൾ ക്രിമിനൽ കോടതിയിൽ ശിക്ഷിക്കപ്പെടണം.

ഇപ്പോൾ നിലവിലുള്ള മൂന്നു മുഖ്യമായ കേസുകൾ പരിശോധിക്കാം. ജനുവരി 6 ക്യാപ്പിറ്റൽ അധിക്രമണം അതിൽ ടട്രംപ് വഹിച്ച  ഉത്തരവാദിത്വം. ഇയാൾ ആദിനം, തലസ്ഥാന നഗരിയിൽ തടിച്ചുകൂടിയ ജനതയെ അഭിസംബോധന നടത്തി വൈറ്റ് ഹൗസിൽ നിന്നും സംസാരിച്ചു എന്നത് വാസ്തവം എന്നാൽ അതൊരു തെറ്റല്ല അഭിപ്രായ സ്വാതന്ദ്ര്യം മാത്രം. അത് ഭരണഘടന എല്ലാവർക്കും നൽകിയിരിക്കുന്നു. ആ പ്രസംഗത്തിൽ കോൺഗ്രസ്സിനു മുന്നിൽ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തണം എന്ന് ആഹ്വനം ചെയ്യുന്നു എന്നാൽ അത് പിന്നീട് അക്രമാസക്തമായതിൽ ട്രംപിനെ കുറ്റപ്പെടുത്തുക അസാധ്യം.

കൂടാതെ അന്ന് ഇലക്റ്ററൽ കോളേജിൽ നടന്ന വോട്ടെണ്ണലിൽ അധ്യക്ഷത വഹിച്ച ഉപ രാഷ്ട്രപതി പെൻസിനെ ടെലിഫോൺ മുഗാന്ദിരം സ്വാധീനിക്കുന്നതിനു ശ്രമിച്ചു അതും വാസ്തവം. ഇതിലും കുറ്റം കാണുക അസാധ്യം കാരണം പെൻസ് ആവശ്യങ്ങൾക്ക് ചെവികൊടുത്തില്ല വോട്ടെണ്ണൽ മുന്നോട്ടു പോയി ബൈഡൻ പ്രസിഡൻറ്റ് എന്ന് പ്രഖ്യാപിക്കപ്പെട്ടു. സ്വാധീന ശ്രമം ഒരു തെറ്റല്ല അതു വിജയിച്ചു പ്രമാദമായി അപകടങ്ങൾ സൃഷ്ടിച്ചാൽ മാത്രമേ ക്രിമിനൽ നടപടി ആകുന്നുളളു.

ഇതുതന്നെ ജോർജിയാലിൽ നടക്കുന്ന കേസിലും. അവിടെ സംസ്ഥാന സെക്രട്ടറി ഓഫ് സ്റ്റേറ്റിനോട്  ട്രംപ് ആവശ്യപ്പെട്ടു തനിക്ക് വിജയിക്കുന്നതിന് ആവശ്യമായ വോട്ടുകൾ കണ്ടെടുക്കുന്നതിന്. അവിടെയും  ഉദ്യമനo പരാജയപ്പെട്ടു. അതിൽ കുറ്റം കാണുക അസാധ്യം.മൂന്നാമത്, ന്യൂയോർക് സിറ്റി A G അല്ലൻ ബ്രാഗ് കേസ്, അത് വെറും തമാശയായി മാറുന്നു .അതിലും ട്രംപ് വിജയിക്കും എന്നത് തീർച്ച. പിന്നീടുള്ളത് രഹസ്യ രേഖ കടത്തു കേസ് അതും D O J മുന്നോട്ട് കൊണ്ടുപോകില്ല കാരണം ബോസ് ബൈഡനും അതേ കേസിൽ കുടുങ്ങിയിരിക്കുന്നു.

ഒരു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിജയിക്കണമെങ്കിൽ തീർച്ചയായും നിഷ്‌പക്ഷരുടെ വോട്ടുകൾ ആവശ്യം.ഡെമോക്രാറ്റ്സ് കാട്ടുന്നതുപോലുള്ള പാർട്ടിയോടുള്ള കൂറ് റിപ്പബ്ലിക്കൻസ് കാട്ടാറില്ല. വരുന്ന തിരജെടുപ്പിൽ തീർച്ചയായും ഡൊണാൾഡ് ട്രംപ്, പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യത ആക്കുന്നതിനുള്ള വഴികൾ തെളിഞ്ഞുവരുന്നു. കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പിൽ നാം കണ്ടു ട്രംപ് തുണച്ച നിരവധി തോൽക്കുന്നത്.

ഡെമോക്രാറ്റസിൻറ്റെ ഗെയിം പ്ലാൻ, ആഗ്രഹം  ഇതാണ്, ട്രംപ് അരങ്ങിൽ എത്തുക, നിരവധി ട്രംപ് വിമത റിപ്പബ്ലിക്കൻസിനെയും, നിഷ്‌പക്ഷരെയും വോട്ടിങ് ബൂത്തിൽ നിന്നും മാറ്റിനിറുത്തുക അഥവാ ട്രംപിന് വോട്ടു ചെയ്യാതിരിക്കുക. മറ്റാര് മത്സര വേദിയിൽ എത്തിയാലും ബൈഡൻറ്റെ വിജയ സാധ്യത കുറയും എന്നത് ഡെമോക്രാറ്റ്പാർട്ടി നേതാക്കൾക്ക് അറിയാം.

നിലവിലുള്ള കേസുകൾ ഇന്നോ നാളയോ ഒന്നും തീരുവാൻ പോകുന്നില്ല 2024 തിരഞ്ഞെടുപ്പു സമയം വരെ നീണ്ടു എന്നും വരും.ഈസമയം, മാധ്യമ കോടതികളിൽ നടക്കുന്ന വിചാരണകളിൽ ട്രംപ് തീർച്ചയായും പരാജയപ്പെടും.
ഇതിൽ ഡെമോക്രാറ്റ് പാർട്ടിക്ക് കിട്ടുന്ന ഒരു മെച്ചം, റോക്കി എന്ന ഒരു സിനിമ കണ്ടിട്ടുള്ളവർ അതിൽ സിൽവസ്റ്റർ സ്റ്റാലോൺ എന്ന മുഖ്യ നടൻ ബോക്സിങ് വേദിയിൽ ഇടി ഏറ്റ് അവശനായി നിൽക്കുന്ന ആ ഒരു കാഴ്ച. അതുപോലുള്ള ഒരു ട്രംപ് ആയിരിക്കും പ്രൈമറി കാലം കഴിയുമ്പോൾ പൊതുജന സമക്ഷം എത്തുക. 

അമേരിക്കൻ രാഷ്ട്രീയത്തിൽ പൊളിറ്റിക്കൽ പാർട്ടികൾക്ക് ആര് ഒരു പാർട്ടിയിൽ നിന്നും മത്സരിക്കണം എന്ന് തീരുമാനിക്കുവാൻ അധികാരമില്ല ആ സാഹചര്യത്തിൽ ആരും തനിയെ പുറകോട്ടു മാറില്ല. 
ട്രംപ് തിരഞ്ഞെടുപ്പു വേദിയിൽ നിന്നും മാറുന്ന ലക്ഷണമൊന്നും കാണുന്നില്ല. അത് ഡെമോക്രാറ്റ് പാർട്ടിക്ക് ഒരു അനുഗ്രഹമായി മാറും. ഇതുപോലെ നിരവധി സംവാദങ്ങളിൽ, തെറ്റോ ശെരിയോ, മുങ്ങി നീന്തി കരക്കെത്തുന്ന  ഒരു  കഥാപാത്രത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കുക. ഇതായിരിക്കും നിരവധി നിഷ്‌പക്ഷ വോട്ടർമാരെയും അലട്ടുവാൻ സാധ്യതയുള്ള വിഷയം.

# republican_party

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക