Image

ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  ഗാന്ധിഭവനിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു 

Published on 02 June, 2023
ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  ഗാന്ധിഭവനിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു 

കൊല്ലം : അമേരിക്കന്‍ മലയാളി സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ കേരളാ കണ്‍വന്‍ഷന്  അനുബന്ധമായി ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ ഒന്നിന്  പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു.ഫോമാ വിദ്യാവാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗാന്ധിഭവൻ സ്നേഹമന്ദിർ ഓഡിറ്റോറിയത്തിൽ വച്ച്  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 വിദ്യാർത്ഥികൾക്ക്  15,000 രൂപവീതം സ്‌കോളർഷിപ്പ് നൽകിയത്.

ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്,ട്രഷറർ ബിജു തോണിക്കടവിൽ,വിമൻസ് ഫോറം ചെയർപേഴ്സൺ സുജ ഔസോ,ഹൗസിങ് പ്രൊജക്റ്റ് ചെയർമാൻ ജോസഫ് ഔസോ,  വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം,ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ,ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ,വൈസ് ചെയർമാൻ പി.എസ്.അമൽരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഫോമാ ഭാരവാഹികളെ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഗാന്ധിഭവനിലെ കുട്ടികൾക്കും അന്തേവാസികൾക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചും  ഏറെ സമയം ചിലവഴിച്ചും മനസ് ധന്യമായി എന്ന് ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് പറഞ്ഞു.

മഹാമനസ്കനായ ഒരാൾ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് ഗാന്ധിഭവൻ അന്തേവാസികൾക്ക് വീട്  എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് സെക്രട്ടറി സഹായം അഭ്യർത്ഥിച്ച ഉടൻ ഫോമായുടെ 2022-24 ടീം 10 വീടുകൾ നിർമ്മിച്ചുനൽകുമെന്ന്  പ്രസിഡന്റ് ഡോ.ജേക്കബ് തോമസും ഹൗസിങ് പ്രോജക്ട് ചെയർമാൻ ജോസഫ് ഔസോയും ഉറപ്പുനൽകി.


പഠിക്കാൻ മിടുക്കരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിന് സഹായം നൽകുന്നതിന് ഫോമായുടെ വനിതാ ഫോറം അത്യധികം പ്രാധാന്യം നൽകുന്നതായി ചെയർപേഴ്സൺ സുജ ഔസോ അഭിപ്രായപ്പെട്ടു.

വനിതാ ഫോറം  സെക്രട്ടറി രേഷ്മ രഞ്ജൻ,ട്രഷറർ സുനിത പിള്ള,വൈസ് ചെയർ മേഴ്സി സാമുവൽ,നാഷണൽ കമ്മിറ്റി കോഓർഡിനേറ്റർ അമ്പിളി സജിമോൻ,ജോയിന്റ് സെക്രട്ടറി ശുഭ അഗസ്റ്റിൻ,ജോയിന്റ് ട്രഷറർ ടിന ആശിഷ് എന്നിവരുടെ കൈമെയ് മറന്നുള്ള സഹകരണവും പിന്തുണയുമാണ് വിദ്യാവാഹിനി പദ്ധതി വിജയിക്കാനുള്ള കാരണമെന്നും അവർ പറഞ്ഞു.

#fomaa_womans_forum

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക