Image

ലോക കേരള സഭയിൽ ഫോമയെ അവഗണിച്ചു: ഡോ. ജേക്കബ്  തോമസ് 

Published on 06 June, 2023
ലോക കേരള സഭയിൽ ഫോമയെ അവഗണിച്ചു: ഡോ. ജേക്കബ്  തോമസ് 

ലോക കേരള സഭക്കെതിരെ നാട്ടിൽ ഉയരുന്ന ഉയരുന്ന വിവാദങ്ങളിൽ കഴമ്പില്ലെന്ന് അമേരിക്കൻ മലയാളികൾക്ക് അറിയാമെന്ന് ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. എല്ലാ സംഘടനകളും ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്. അതിൽ തെറ്റില്ല. 

എന്നാൽ   സഭയുടെ  സംഘാടക സമിതിയിലോ അംഗത്വത്തിലോ  മലയാളികളുടെ ഏറ്റവും വലിയ  സംഘടനായായ ഫോമയ്ക്കു അർഹമായ പരിഗണന  ലഭിച്ചില്ലെന്നും   അദ്ദേഹം കുറ്റപ്പെടുത്തി.

നോർക്കയുടെ അമേരിക്കയിലെ ഡയറക്ടർ   സ്വന്തം ആളുകളെ തിരുകിക്കയറ്റുകയാണ് ചെയ്തത്. യാതൊരുവിധ പ്രാതിനിധ്യ സ്വഭാവവും  ലോക കേരള സഭക്കില്ല.  ചില നേതാക്കളുമായും ചില സംഘടനകളുമായും ബന്ധപ്പെട്ടവർ മാത്രമാണ് സഭയിൽ ഉള്ളത്. 

ഫോമാ പ്രസിഡന്റ് എന്ന നിലയിൽ തന്നെ  സംഘാടക സമിതി വൈസ് പ്രസിഡന്റാക്കി. എന്നാൽ  ഫോമായിൽ നിന്ന് 5 പേരെ സംഘാടക സമിതിൽ എടുക്കണമെന്ന് പറഞ്ഞിട്ട് അത് മൂന്നായി കുറഞ്ഞു. അവസാനം പറഞ്ഞു ഇനി നിങ്ങൾക്ക് പേര് തരാം. പേര് കൊടുത്തവരെ കമ്മിറ്റികളിൽ മെമ്പറായി ചേർത്തു. അതല്ലല്ലോ ജനാധിപത്യ പ്രക്രിയയിൽ നടക്കേണ്ടത്. മെമ്പറായതിനു  പ്രത്യേക പ്രസക്തി ഒന്നുമില്ല. 

അത് പോലെ വൈസ് പ്രസിഡന്റാണ് താൻ എങ്കിലും ഒരു കാര്യവും കൂടിയാലോചിച്ചിട്ടില്ല.  ആരോ എന്തൊക്കെയോ ചെയ്യുന്നു. അത് മീറ്ററിംഗിൽ കൊണ്ട് വന്ന്  അവതരിപ്പിക്കുന്നു. അല്ലാതെ ക്രിയാത്മകമായ ഒന്നും നടന്നിട്ടില്ല. എല്ലാം അവർ തീരുമാനിച്ചിട്ട് കമ്മിറ്റി വിളിച്ച് അത് അനൗൺസ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. 

ഇടതുപക്ഷ മുന്നണിയിലുള്ള കേരള കോൺഗ്രസിനെയും മറ്റും അനുകൂലിക്കുന്നവരെ  പോലും അടുപ്പിച്ചിട്ടില്ല. ഫോമാ നേതൃത്വം സമ്മേളനം ബഹിഷ്ക്കരിക്കണമെന്ന അഭിപ്രായത്തിലായിരുന്നു. എന്നാൽ സംഘാടക  സമിതി പ്രസിഡന്റ് മന്മഥൻ നായരുടെയും മറ്റും അഭ്യർത്ഥന മാനിച്ച അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

എല്ലാവരുടെയും  പ്രാതിനിധ്യമില്ലാത്ത സഭ വ്യക്തമായ ഒരു നയരൂപീകരണത്തിൽ എങ്ങനെ എത്തും?  

മുഖ്യമന്ത്രിയെയും മന്തിമാരെയുമെല്ലാം സ്വാഗതം ചെയ്യുന്നു. ഈ പാകപ്പിഴകൾ അവരുടെ ശ്രദ്ധയിൽ പെടുത്തും.

മുഖ്യമന്തിക്കൊപ്പമിരിക്കാൻ 82 ലക്ഷം രൂപ എന്ന രീതിയിൽ നാട്ടിൽ പ്രചരിപ്പിക്കുന്നതിൽ അർത്ഥമില്ല.  സംഭാവന തുക നൽകുന്നവർക്ക് ഇത്തരം ഓഫറുകൾ നൽകുന്നത് ഇവിടെ  പതിവാണ്. അതിനെ ഒരു വലിയ വിവാദമാക്കിയത് ഖേദകരമാണെന്നും, ജേക്കബ് തോമസ് പറഞ്ഞു

Join WhatsApp News
തട്ടിപ്പ് വീരൻ 2023-06-06 03:43:44
പിന്നെ ഫോമ ബഹിഷ്കരിച്ചാൽ ഒലക്കേടെ മൂഡ്. എല്ലാവരും ഇതു മാതിരി തട്ടിപ്പ് തന്നെയല്ലേ നടത്തുന്നത്!
CharummoodJose 2023-06-06 05:51:44
Boycott LOKA SABHA Wear black shirts black mask and Hold karimkody when Pinarai speaks I am in Bangalore for an emergency
Kuttappi 2023-06-06 12:54:08
Uluppillatha kure fradukal
സഖാവ്: ചാക്കോച്ചി 2023-06-06 13:13:26
ഫോമയോ .? അതെന്തോന്ന് ? പൂച്ചയ്ക്കെക്കെന്താ. പൊന്നുരുക്കുന്നിടത്ത് കാര്യം 😁😁😁
Jose kavil 2023-06-06 14:44:14
ഫോമയെ വിളിച്ചാലും ഫൊക്കാന യെ വിളിച്ചാലും ഞങ്ങൾക്കു വിഷയമേ അല്ല .ഞങ്ങൾ പ്രവാസികൾ ചോദിക്കുന്നത് ഇത്രയും കോടികൾ അറുമാദിച്ച് ഇവിടെ നടത്തിയിട്ട് പ്രവാസിക്ക് എന്ത് കിട്ടുവാൻ .വെറുതെ മാന്യനായ മുഖ്യമന്ത്രിയെ അപമാനി ക്കുന്നതിൽ മാത്രമാണ് ഈ ആർഭാടം കൊണ്ടു ഉദ്ദേശിക്കുന്നത്. . പ്രവാസി എന്നും രണ്ടാം കെട്ടിലെ മക്കൾ .കൊറോണ സമയത്ത് ഞങ്ങളെ ആട്ടിയോടിച്ച വരാണ് ഇടപ്പാൾ ലോകകേരള സഭ ഉലക്കയുടെ മൂഡ്
Padma Kumar 2023-06-06 16:07:39
Malayalees should boycott Kerala Fraud Sabha organized by some self declared leaders who are interested only to promote their own business by using others money. Please dont ruin New York Time Square charm with some useless event.
ഫോമൻ 2023-06-06 21:59:10
ആരോ എന്തൊക്കെയോ നടത്തുന്നു, അതൊക്കെ മീറ്റിംഗിൽ കൊണ്ട് പാസ്സ് ആക്കുന്നു.. സത്യം. ഫോമായിലും ഇത് തന്നെയല്ലേ താങ്കളും നടത്തുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടും.
Thomaskutty 2023-06-07 00:57:37
തന്റേടം ഉണ്ടായിരുന്നവെങ്കിൽ ബഹിഷ്കരിക്കണമായിരുന്നു . അതില്ലാതെ ഉടുപ്പും ഇട്ട് അവിടെ പോയിരുന്ന് ഫോട്ടോ പത്രത്തിൽ വരാൻ അല്ലെ . !!!!!!
ബാലഗോപാലൻ 2023-06-07 04:03:44
ലോക തട്ടിപ്പ് സഭ 🤭🤭
Thomaskuty 2023-06-07 15:27:51
അവഗണിച്ചു എന്നു പറഞ്ഞു കരയാൻ അല്ലാതെ ബഹിഷ്‌കരിച്ചു എന്നു പറയാൻ നട്ടെല്ല് വേണം.
Moo pan 2023-06-08 12:24:47
After New York C M Pinarai Vijayan is going to Havana,their original blood is their.Same blood 🩸 group easily recognize -mix & match -collect dollar bag from there for our infrastructure development.
Jay 2023-06-09 22:44:05
Very interesting 😁
PC Mathew 2023-06-14 03:28:09
Dear Dr. Jacob Thomas, sorry for what happened. Do not expect more…we should be proud of our Chief Minister.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക