Image

മനുഷ്യാവകാശം എല്ലാവര്‍ക്കും ഉള്ളതല്ല (ലേഖനം: സാം നിലമ്പള്ളില്‍)

Published on 27 June, 2023
മനുഷ്യാവകാശം എല്ലാവര്‍ക്കും ഉള്ളതല്ല (ലേഖനം: സാം നിലമ്പള്ളില്‍)

മനഷ്യാവകാശത്തിന്റെ പേരില്‍ മുറവിളികൂട്ടുന്ന ചില പരിഷകളെ ഇക്കാലത്ത് കാണാറുണ്ട്. അക്കൂട്ടത്തില്‍ ബുദ്ധിജീവകളെന്ന് അവകാശപ്പെടുന്ന വിവരദോഷികളുണ്ട്, ഒരു മുന്‍ അമേരിക്കന്‍ പ്രസിഡണ്ടുണ്ട്, കപട രാഷ്ട്രീയക്കാരുണ്ട്, തീവ്ര മതഭ്രാന്തന്മാരുമുണ്ട്. ആര്‍ക്കെല്ലാമാണ് മനുഷ്യനായി ജീവിക്കാനുള്ള അവകാശമെന്നാണ് ചിന്തിക്കേണ്ടത്.

ഒരു ജനാധിപത്യ രാജ്യത്ത് നിയമത്തെ അനുസരിച്ച് മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതെ സമാധാനജീവിതം നയിക്കുന്ന വ്യക്തികള്‍ക്കാണ് മനുഷ്യാവകാശമുള്ളത്. കള്ളക്കടത്ത് നടത്തിയും, രാജ്യദ്രോഹം ചെയ്തും, ട്രെയിനിന് തീവച്ചും, കൊലപാതകം നടത്തിയും  സ്ത്രീകളെ ബലാല്‍സംഗം ചെയ്തും ബസ്സിലും ട്രെയിനിലും സ്തീകളുടെ മുന്‍പില്‍ നഗ്നതപ്രദര്‍ശ്ശിപ്പിച്ചും, പൊതുമുതല്‍ നശിപ്പിച്ചും ജീവിക്കുന്ന അധമന്മാര്‍ക്ക് ജീവിക്കാന്‍തന്നെ അവകാശമില്ല. നിരാശാജനകമെന്ന് പറയട്ടെ ഇന്ന് ഇക്കൂട്ടര്‍ക്ക് അനുകൂലമാണ് രാജ്യത്തെ നിയമങ്ങളും ഭരണാധികാരികളും പോലീസും. ബസ്സില്‍ പെണ്‍കുട്ടിയുടെ സമീപമിരുന്ന് മുഷ്ഠിമൈഥുനംചെയ്ത ഞരമ്പുരോഗിയെ രണ്ടു ദിവസം കഴിഞ്ഞ് ജാമ്യത്തില്‍വിട്ടു പിണറായി പോലീസ്. 

പോതുജനങ്ങള്‍ പൊതുവെ ഭീരുക്കളാണ്. നിയമം ലംഘിക്കുന്നവനെ പിടിക്കാനോ സ്ത്രീകളെ ഉപദ്രവിക്കുന്നവനെ തടയാനോ അവര്‍ക്ക് ഭയമാണ്. എന്തിനു വെറുടെ അപകടത്തില്‍ചെന്ന് ചാടുന്നു എന്നായിരിക്കും അവര്‍ ചിന്തിക്കുക. ക്രിമിനലുകളെ പിടിക്കുക പോലീസിന്റെ ജോലിയാണ്. അവനെതിരെ കോടതിയില്‍ സാക്ഷി പറയാന്‍പോലും അവര്‍ ധൈര്യം കാട്ടില്ല. സാക്ഷിപറഞ്ഞാല്‍ അവന്‍ ശിക്ഷകഴിഞ്ഞ് തിരികെ വരുമ്പോള്‍ വീട്ടില്‍കയറി ഉപദ്രവിക്കുമോ? എന്തിന് വെറുതെ ഏടാകൂടത്തില്‍ ചെന്നുചാടുന്നു., ഞാനായി എന്റെ പാടായി. ഇങ്ങനെയൊക്കെയാണ് സാധാരണക്കാരന്‍ ചിന്തിക്കുക. 

എന്നാല്‍ പോലീസ് ഒരു ബലാല്‍സംഗ വീരനെ വെടിവച്ചുകൊന്നാല്‍ ജനം പോലീസുകാരനെ പൂമാലയിട്ട് സ്വീകരിക്കും. അതാണ് ഹൈദരബാദിലെ ഒരു ലേഡിഡോക്ട്ടറെ ബലാല്‍സംഗംചെയ്തുകൊന്ന  ക്രിമിനലുകളെ വെടിവച്ചുകൊന്ന പോലീസിന് ജനങ്ങള്‍ നല്‍കിയ സ്വീകരണം. ഏതുമതക്കാരനായാലും നിയമത്തെ അനുസരിച്ച് സ്വന്തംകാര്യംനോക്കി സമാധാനജീവിതം നയിക്കുന്ന ഒരാള്‍ക്കും   മനുഷ്യാവകാശം   നിഷേധിക്കപ്പെടുന്നില്ല. ഒബാമ വാലുപൊക്കുന്നതിന്റെ ഉദ്ദേശം മനസിലാക്കാന്‍ ഇന്‍ഡ്യാക്കാര്‍ക്ക് സാധിക്കും. പ്രമീള ജയപാല്‍ എന്ന ഇന്‍ഡ്യന്‍ വംശജ അവരുടെ രാജ്യത്തിനെതിരെ സംസാരിക്കുന്നത്  ചീപ്പ് ആണ് .  ഇന്‍ഡ്യാവിരുദ്ധനായ ജോര്‍ജ്ജ് സോറസിന്റെ സ്വരത്തിലാണ് അവര്‍ സംസാരിക്കുന്നത്.

സ്‌നേഹത്തിന്റെ കട തുറക്കുന്നു.

ബീഹാറിലെ പാറ്റ്‌നയില്‍ പത്തൊന്‍പത് പ്രതിപക്ഷകക്ഷികള്‍ കൂടിച്ചേര്‍ന്ന് സ്‌നേഹത്തിന്റെ കട തുറക്കാന്‍ തീരുമാനിച്ച വിവരം അറിഞ്ഞുകാണുമല്ലോ. മമത ബാനര്‍ജി മുതല്‍ പിണറായി വിജയന്‍വരെയുള്ള എല്ലാ കുറുക്കന്മാരും കുറുക്കത്തികളും തീരുമാനത്തില്‍ ഒപ്പുവെച്ചു എന്നാണ് അറിയുന്നത്. പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന കക്ഷികള്‍ എങ്ങനെയാണ് കട നടത്തിക്കൊണ്ട് പോകുന്നതെന്നാണ് ജനം ഉറ്റുനോക്കുന്നത്. പത്തൊന്‍പത് മുതലാളിമാര്‍ കൂടിച്ചേര്‍ന്ന് നടത്തുന്ന കട ലാഭകരമായി നടത്തികൊണ്ടുപോകുന്നതിതിനേക്കാള്‍ ഉപരിയായി ബിജെപി യുടെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് പൂട്ടിക്കുക എന്നതാണ് പ്രധാന ഉദ്ദേശം. ഇവരുടെ കടയില്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായ വില്‍പനചരക്കുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ എത്രപേര്‍ കടയിലേക്ക് ആകര്‍ക്ഷിക്കപ്പെടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

എന്തെല്ലാമാണ് സ്‌നഹത്തിന്റെ കടയിലെ വില്‍പന വസ്തുക്കളെന്ന് പരിശോധിക്കാം. 

മമത ബാനര്‍ജ്ജിയുടെ വകയായി മമത ടൂത്ത് പേസ്റ്റ്, ചണസഞ്ചി., ഉണക്കിയ മാങ്ങായണ്ടി. 
രാഹുല്‍ ഗാന്ധി.  കടയില്‍ കാഷ്യറായി ഇരിക്കാന്‍ തയ്യാറാണ്.  

കേജരിവാള്‍. പേരില്‍ വാളുണ്ടെങ്കിലും കുറ്റിച്ചൂലുകള്‍ മാത്രമെ ആശാന്റെ കൈവശമുള്ളു. ബൈ വണ്‍ ഗെറ്റ് വണ്‍ഫ്രീ നിരക്കില്‍ കടയില്‍ വില്‍പനക്ക് വച്ചിരിക്കും.

അഘിലേഷ് യാദവ്. അപ്പന്‍ യാദവിന്റെ പഴയ കോട്ട്. 

നീതീഷ് കുമാര്‍. ഉപയോഗിച്ച് പഴകിയ പൈജാമയും ലെങ്കോട്ടിയും. ഒരു സെററ് വെപ്പുപല്ലുകളും വില്‍പനക്ക്.

ലാലു പ്രസാദ്. പണ്ടത്തെ കാലിത്തീറ്റയുടെ ബാക്കിവന്നതും കുറെ കാലച്ചാക്കുകളും.

സ്റ്റാലിന്‍. ദ്രാവിഡ കഴകക്കാര്‍ ഉപയോഗിച്ച പണ്ടത്തെ ഷേവിങ്ങ് സെറ്റുകള്‍, ദ്രാവിഡബ്രാന്‍ഡ് കൂളിങ്ങ് ഗ്‌ളാസ്സുകള്‍. മന്‍മോഹന്‍ സിങ്ങ് മന്ത്രിസഭയില്‍ പങ്കാളിയായികൂടി അടിച്ചുമാറ്റിയ കോടികള്‍ തമിഴ്‌നാട്ടിലേക്കുകൊണ്ടുവന്ന പഴയ തകരപ്പെട്ടികള്‍. 

പിണറായി വിജയന്‍. പുരാതന പരിപ്പുവട. അതും ബൈ വണ്‍ ഗെറ്റ് വണ്‍ നിരക്കില്‍., പിന്നെ ഗോവിന്ദന്റെ സ്വന്തം കൈകൊണ്ടുണ്ടാക്കിയ കുടുംബശ്രീ അപ്പം.

കടയുടെ ഔപചാരികമായ ഉത്ഘാടനം സിംലയില്‍ ചേരുന്ന സമ്മേളനത്തില്‍വച്ച് നടത്തപ്പെടുന്നതായിരിക്കുമെന്ന് മമത ബാര്‍ജ്ജി. കാത്തിരുന്ന് കാണാം പൂരം.

മദനി കേരളത്തില്‍.

മദനി എന്റെ നാട്ടുകാരനാണ്. ശാസ്താംകോട്ടയിലെ എന്റെ വീട്ടില്‍നിന്നും ഏകദേശം മൂന്നുമൈല്‍ അകലെയാണ് അയാളുടെ ജന്മസ്ഥലം. ചെറുപ്പത്തില്‍ നാടുവിട്ടുപോയ അയാള്‍ പൊന്നാനിയിലോ മറ്റോ പോയി തീവ്രവാദം തലക്കുപിടിച്ച് തിരികെവന്ന് മദനിയെന്ന പേര് സ്വീകരിച്ചു. അന്‍വാര്‍ശ്ശേരിയെന്ന സ്ഥലത്ത് കോട്ടകെട്ടി കുറെ അനുയായികളുമായി ബോംബുണ്ടാക്കല്‍ മുതലായ കലാപരിപാടികളുമായി കഴിഞ്ഞുകൂടി. അങ്ങനയിരിക്കെ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു ബോംബുപൊട്ടി ഇയാളുടെ ഒരുകാല് നഷ്ടപ്പെട്ടു. അത് ആറെസ്സെസ്സുകാര്‍ എറിഞ്ഞതാണന്നു പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചത് അവിടുള്ള മുസ്‌ളീങ്ങള്‍പോലും വിശ്വസിച്ചിട്ടില്ല. 

ഈ മനുഷ്യന്റെ തീവ്രവാദ മതവിദ്വേഷ പ്രസംഗംകേട്ടാല്‍ തെരുവില്‍കിടക്കുന്ന കല്ലുകള്‍പോലും സ്വയം ഉണര്‍ന്നുചെന്ന് ഇയാളുടെ മുഖത്തെറിയും.   അയാളെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ഗവണ്മെന്റ് എഴുന്നെള്ളിച്ച് കേരളത്തിലേക്ക് വിട്ടിരിക്കുന്നത്. സുപ്രീംകോടതി വിധിയില്ലായിരുന്നെങ്കില്‍ ഇയാളെ സ്വതന്ത്രനാക്കി വിടാനും മടിക്കില്ലായിരുന്നു സിദ്ധരാമയ്യന്‍.

ഇയാള്‍ക്കുമുണ്ടോ മനുഷ്യാവകാശം ?

samnilampallil@gmail.com

 

Join WhatsApp News
Vayanakkaran 2023-06-27 23:33:05
ലേഖനം വിമർശിക്കാനുള്ളതാണ്. പക്ഷേ അതിൽ ലേഖകൻ പാലിച്ചിരിക്കേണ്ട ചില മിനിമം കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് ഉപയോഗിക്കുന്ന ഭാഷ. അത് ലേഖകന്റെ വ്യക്തിത്വത്തിന്റെ പ്രതിബിംബം ആകും. അതുകൊണ്ടുതന്നെ മറ്റുള്ളവരെ വെറും തറയാക്കി കാണിക്കുന്നത് വിവേകമുള്ള വായനക്കാർ തിരിച്ചറിയും.
Sam 2023-06-28 01:21:13
Call a spade, spade. You cannot call it banana bread.
Philip 2023-06-28 02:00:56
That is a stupid analogy Sam. This happens when you get too old. Your article is disgusting.
Problem solver 2023-06-28 12:33:49
Why don’t you write something meaningful instead of criticizing others? Some people have a tendency to criticize others while contributing nothing. So, make yourself useful instead of remaining as an idiot for the rest of your life. Are you listening Phil?
Ninan Mathullah 2023-06-28 12:38:24
Before publishing such disgusting articles, the editorial board might review articles from some authors to see if it is against accepted democratic norms. Otherwise, it will mislead many. The article propagates BJP fascist ideology. Before writing about 'manushyatham' Sam needs to define 'manushan'. According to BJP fascist ideology, many in India don't deserve to be alive. You and I are in it. Quote from the article, ഒരു ജനാധിപത്യ രാജ്യത്ത് നിയമ ത്തെ അനുസരിച്ച് മറ്റുള്ളവരുടെ കാര്യങ്ങളില് ഇടപെടാതെ സമാധാനജീവിതം നയിക്കുന്ന വ്യക്തികള്ക്കാണ് മനുഷ്യാവകാശമുള്ളത്'. Here what is meant by democracy? Who will make laws? Some of the laws can be unconstitutional. The Constitution gives certain rights to all citizens. According to fascist ideology, the ruling government (no matter how that government came to power) will decide what is the law. Judges appointed by the ruling government will decide if it is right or not. Another quote from the article, 'മറ്റുള്ളവരുടെ കാര്യങ്ങളില് ഇടപെടാതെ'. Is it possible to find a single person not getting involved in others' life? How you will define that? Man is a social being. Here Sam is getting involved in others' life by writing this article. A person is not guilty until proven guilty. It is natural for human beings to make mistakes. As per this article, if you are accused of a crime, you don't deserve to live. The public can take the law into their own hands and deal with the accused as is happening in some states in India. Nobody in the mob was punished for such crimes. If we follow Sam's ideology the human race will be wiped out. If Sam's children or family members were accused of a crime, will you leave them to the public to handle? Won't you do everything in your means to protect them from police and mob violence? Please don't write such disgusting articles.
John 2023-06-28 14:27:58
"മദനി എന്റെ നാട്ടുകാരനാണ്" ബെഷ്ട് ! പിന്നെ താൻ എങ്ങനെ ശരിയാകും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക