Image

ബയോളജി ക്ലാസിന്റെ പേരിൽ പിരിച്ചു വിട്ട മലയാളി പ്രൊഫസര്‍ കോളജിനെതിരെ നടപടിക്ക് (ബി ജോൺ കുന്തറ)

Published on 28 June, 2023
ബയോളജി ക്ലാസിന്റെ പേരിൽ പിരിച്ചു വിട്ട മലയാളി പ്രൊഫസര്‍ കോളജിനെതിരെ നടപടിക്ക് (ബി ജോൺ കുന്തറ)

ഹ്യൂസ്റ്റൺ: കുട്ടി പുരുഷനോ സ്ത്രീയോ എന്ന് നിർണയിക്കുന്നത് X  Y  ക്രോമസോമുകൾ ആണെന്ന് പഠിപ്പിച്ചതിനു പിരിച്ചു വിട്ട മലയാളിയായ പ്രൊഫ. ഡോ. ജോൺസൺ വർക്കി, കോളജിനെതിരെ വക്കീൽ നോട്ടസയച്ചു.

സാൻ ആൻറ്റോണിയോ സെന്റ് ഫിലിപ്പ്സ്  കമ്മ്യൂണിറ്റി കോളേജിൽ കഴിഞ്ഞ 22  വർഷങ്ങളായി ബയോളജി അദ്ധ്യാപകനായിരുന്നു വർക്കി.  

ഈ പരാമർശം   നാലു  വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ടില്ല.  ഇവർ പ്രതിഷേധിച്ചു ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി.  ഇവർ പരാതി നൽകി.  ഈ രീതിയിൽ ബയോളജി പഠിപ്പിക്കുന്നത്  സ്വവർഗാനുരാഗ  (LGBTQ)  വിഭാഗത്തിന് എതിര്. അതിനാൽ   അധ്യാപകൻ വംശീയ വിരോധിയായി. കൂടാതെ അദ്ദേഹം    ഒരു പള്ളിയിൽ പാസ്റ്റർ ആയി പ്രവർത്തിക്കുന്നതിനാൽ    ഒരു  മൗലികവാദി ക്രിസ്ത്യൻ ആണെന്നും പരാതി പോയി .

അങ്ങനെ ചില  വദ്യാർത്ഥികളുടെ സമ്മർദ്ദത്തിനു വഴങ്ങി കോളേജ്, പ്രൊഫ  വർക്കിയെ ജനുവരിയിൽ പിരിച്ചുവിട്ടു.

അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വർക്കിയെ പ്രതിനിധീകരിച്ച് ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിഭാഷകർ കഴിഞ്ഞയാഴ്ച സെന്റ് ഫിലിപ്പ്സ് കോളേജിന് കത്തയച്ചു. ഇല്ല്ങ്കിൽ നിയമനടപടി  സ്വീകരിക്കുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ വര്ഷം  നവംബർ 28 ന് അദ്ദേഹം മനുഷ്യന്റെ പ്രത്യുത്പാദന വ്യവസ്ഥയെക്കുറിച്ച് ക്ലാസ് എടുക്കുമ്പോഴായിരുന്നു സംഭവം.   നാല് വിദ്യാർത്ഥികൾ ക്‌ളാസിൽ  നിന്ന് ഇറങ്ങി  പോയി .

'സ്വവർഗാനുരാഗികളെയും ട്രാൻസ്‌ജെൻഡർ വ്യക്തികളെയും കുറിച്ചുള്ള വിവേചനപരമായ അഭിപ്രായങ്ങൾ, ഗർഭച്ഛിദ്രത്തിനെതിരെയുള്ള പ്രസ്താവന, സ്ത്രീവിരുദ്ധ പരിഹാസം' എന്നീ കുറ്റങ്ങളാണ് പ്രൊഫ. വർക്കിക്കെതിരെ ചുമത്തിയത്.

എന്നാൽ അദ്ദേഹത്തിന്റെ ക്ലാസ്   അദ്ദേഹത്തിന്റെ വിപുലമായ വിദ്യാഭ്യാസവും അനുഭവപരിചയവും മാത്രമല്ല, തന്റെ  ആത്മാർത്ഥമായ മതവിശ്വാസങ്ങളെയും  പ്രതിഫലിപ്പിക്കുന്നുവെന്ന് ഫാസ്റ്റ് ലിബർട്ടി അഭിഭാഷകർ  ചൂണ്ടിക്കാട്ടി.

കോളേജിൽ ഹ്യൂമൻ അനാട്ടമിയും ഫിസിയോളജിയും പഠിപ്പിക്കുന്ന  വർക്കിയെ പുറത്താക്കിയത് ഫെഡറൽ, സ്റ്റേറ്റ് നിയമത്തിന് വിരുദ്ധമാണെന്നും അത് അദ്ദേഹത്തിന്റെ ഫസ്റ്റ് അമൻഡ്മെന്റ്  അവകാശങ്ങളെ ലംഘിക്കുന്നുവെന്നും വക്കീൽ നോട്ടീസിൽ  പറഞ്ഞു.

വർക്കി ഒരു പ്രാദേശിക പള്ളിയിലെ അസോസിയേറ്റ് പാസ്റ്ററും ലൈംഗികതയെയും ഗർഭച്ഛിദ്രത്തെയും കുറിച്ചുള്ള ക്രൈസ്തവ വിശ്വാസം  പിന്തുടരുന്ന വ്യക്തിയുമാണെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി .

എന്നാൽ ക്ലാസ് മുറിയിൽ അത്തരം വിശ്വാസങ്ങളൊന്നും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ  കൂട്ടിച്ചേർത്തു.

'അദ്ദേഹത്തിന്റെ മുൻകാല അവലോകനങ്ങൾ സൂചിപ്പിക്കുന്നത് പോലെ, ഡോ. വർക്കി വിവിധ വിശ്വാസങ്ങളും  പശ്ചാത്തലങ്ങളുമുള്ള വിദ്യാർത്ഥികളെ  വിവാദങ്ങളില്ലാതെ  പഠിപ്പിച്ചു വരികയായിരുന്നു. തന്റെ ജോലിയിലുടനീളം, മനുഷ്യ ലിംഗത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ തന്റെ വ്യക്തിപരമായ വീക്ഷണങ്ങൾ - മതപരമോ അല്ലാതെയോ - അദ്ദേഹം ഒരിക്കലും ഒരു വിദ്യാർത്ഥിയുമായും ചർച്ച ചെയ്തിട്ടില്ല,' നൊട്ടേസിൽ പറയുന്നു.

ഇവിടെ ശ്രദ്ധേയമായ ഒരു തമാശ, ഈ കോളേജിൻറ്റെ പേര് സെന്റ്  ഫിലിപ്പ്   പുണ്യവാളന്റെ പേരിൽ. അതിനും പ്രതിഷേധം വേണ്ടേ? .

നാമെല്ലാം പഠിച്ചിരിക്കുന്നത്, ഒരു വ്യക്തിയുടെ ലിംഗം തീരുമാനിക്കുന്നത് X Y ക്രോമോസോമുകളുടെ സംയോഗം. ഇത് മനുഷ്യനിൽ മാത്രമല്ല ഒട്ടനവധി ജീവജാലങ്ങളിലും. ഇതിൽ വ്യതിയാനങ്ങൾ അപൂർവമായി സംഭവിക്കാറുണ്ട്. അതും നാം മനസിലാക്കിയിട്ടുണ്ട്. വ്യതിയാനങ്ങൾ ഉള്ളവരെയും സമുദായം സ്വീകരിക്കുന്നു.

എന്നാൽ X Y കോശങ്ങൾ ഒരു സംവാദ വിഷയം എന്തുകൊണ്ടാകുന്നു? ഒരു വർഷത്തിന് മുൻപ് പുതുതായി നിയോഗിക്കപ്പെട്ട സുപ്രീം കോടതി ജഡ്‌ജ്‌  കേറ്റന്ജി  ജാക്‌സനോട്   അവർ ഏതു ലിംഗത്തിൽ പെട്ടവരെന്നു ചോദ്യമുണ്ടായി.   അവർ നൽകിയ മറുപടി "തീരുമാനിക്കുവാൻ താനൊരു ബയോളജിസ്റ്റല്ല.
ആ   പ്രസിദ്ധ മറുപടിയിൽനിന്നും കാണുവാൻ പറ്റും അമേരിക്കൻ ലിബറൽ ചിന്താഗതിയുടെ പോക്ക് എങ്ങോട്ടെന്ന് .
 അതിൻറ്റെ ഒരു അതിപ്രസരണമാണ്  പ്രൊഫ  വർക്കിയുടെ കാര്യത്തിലും വന്നിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക