അരിസോണ: ഗില്‍ബര്‍ട്ട് മോറിസണ്റാഞ്ച് ഇന്ത്യന്‍ അസോസിയേഷന് സെപ്റ്റംബര്‍
17-ന് രാവിലെ 10.30 മുതല്‍ ഗില്‍ബര്‍ട്ട് കമ്യൂണിറ്റി ഹാളില്‍ വെച്ച് പരമ്പരാഗത
രീതിയില്‍ ഓണം ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി കൈകൊട്ടിക്കളി, പൂക്കളം,
മഹാബലി, പുലിക്കളി, ഗാനങ്ങള്‍, നൃത്തം, സ്കിറ്റ്, വിവിധ കായിക-കലാമത്സരങ്ങള്‍,
ഓണസദ്യ എന്നിവ അരങ്ങേറും.
കലാപരിപാടികള്‍ക്ക് ജാന്‍സി നോബിള്‍, ഷാര്‍ളി
സാബു, മേഴ്സി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. ഇതിന്റെ വിജയകരമായ
നടത്തിപ്പിലേക്ക് എല്ലാ മോറിസണ്റാഞ്ച് നിവാസികളുടേയും സന്നിദ്ധ്യവും സഹായ
സഹകരണങ്ങളും കോര്‍ഡിനേറ്റര്‍മാരായ മുഹമ്മദ് അലിയും പ്രകാശ് മുണ്ടയ്ക്കലും
അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മനു നായര്‍, വേണു കൊല്ലപറമ്പില്‍
എന്നിവരുമായി ബന്ധപ്പെടുക. അരിസോണയില്‍ നിന്നും മനു നായര്‍ അറിയിച്ചതാണിത്.