ബര്‍മിംഗ്ഹാം: വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം വിവിധ പരിപാടികളോടെ സമാപിച്ചു. ബര്‍മിംഗ്ഹാമില്‍ നടന്ന സംഗമം നാട്ടില്‍ നിന്ന് സന്ദര്‍ശനത്തിനായി എത്തിയ ഷാജി വര്‍ക്കിയുടെ മാതാവ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു.
സംഗമം ചെയര്‍മാന്‍ രാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. വിവിധ കലാപരിപാടികള്‍ നടന്നു.
സംഗമത്തിന്റെ അടുത്ത വര്‍ഷത്തിലേക്കുള്ള നടത്തിപ്പിന് 15 അംഗ കമ്മിറ്റിയെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. ചെയര്‍മാനായി രാജന്‍ വര്‍ഗീസ്, സെക്രട്ടറിയായി ജോണ്‍സണ്‍ ചാക്കോ, ട്രഷററായി സജിമോന്‍ രാമച്ചനാട്ട്, കോര്‍ഡിനേറ്റര്‍മാരായി അര്‍ശല്‍ വിശ്വം, ജാനിസ് മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.
യൂത്ത് കോര്‍ഡിനേറ്റര്‍മാരായി ജെറ്റോ ടോമി, മെറിന്‍ ബെന്നി എന്നിവര്‍ തെരഞ്ഞെടുത്തു. തുടര്‍ന്ന് സജിമോന്‍ രാമച്ചനാട്ടിന്റെ നേതൃത്വത്തില്‍ ഡിജെ പാര്‍ട്ടിയും നടത്തി.
ബെന്നി പെരിയപ്പുറം