മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവുമായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ബിര്‍മിങ്ഹാമില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ബിര്‍മിങ്ഹാമിലെ വെനസ്ബറി സ്റ്റേഡിയം ഹാളില്‍ ആണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ഘടകം ഭാരവാഹികളായ ശ്രീ. ബോബിന്‍ ഫിലിപ്പ് സ്വാഗതവും ശ്രീ. റോമി കുര്യാക്കോസ് നന്ദിയും അര്‍പ്പിച്ചു.
മൗന പ്രാര്‍ത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങില്‍ അംഗങ്ങള്‍ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ച നടത്തി.
ജോര്‍ജ് മാത്യു കൂരാച്ചുണ്ട്, ഈഗ്‌നെഷ്യസ് പേട്ടയില്‍,
വിന്‍സെന്റ് ജോര്‍ജ്, കുര്യാക്കോസ്, എബി ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.