Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്റ്റീവനേജിന്റെ ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരനിര്‍ഭരമായി

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 28 July, 2023
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്റ്റീവനേജിന്റെ ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരനിര്‍ഭരമായി

സ്റ്റീവനേജ് : കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും വികസന കര്‍മ്മയോഗിയും ആയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് സ്റ്റീവനേജില്‍ നടന്ന അനുസ്മരണം വികാരനിര്‍ഭരമായി.

കടുത്ത മഴയും ശക്തമായ കാറ്റും അവഗണിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ മിക്കവരും ഉമ്മന്‍ ചാണ്ടിയെന്ന നേതാവുമായി ഉണ്ടായിരുന്ന തങ്ങളുടെ ആത്മബന്ധം വളരെ വികാരവായ്‌പോടെയാണ് പങ്കുവെച്ചത്.

ഉമ്മന്‍ ചാണ്ടി തങ്ങളുടെ ബന്ധങ്ങളിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും മറ്റും നല്‍കിയ മഹത്തായ സേവനങ്ങള്‍ ചിലര്‍ പങ്കുവെച്ചു. മറ്റ് ചിലര്‍ സന്തോഷ സന്താപ വേളകളില്‍ ഭവനങ്ങളില്‍ അപ്രതീക്ഷമായി സന്ദര്‍ശനം നടത്തിയ ജനകീയനായ നേതാവായ ഉമ്മന്‍ ചാണ്ടിയെ കുറിച്ചാണ് പങ്കുവെച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ ഭൗതീക ശരീരം പുതുപ്പള്ളിയില്‍ എത്തിച്ചേര്‍ന്നതു മുതല്‍ സ്റ്റീവനേജ് ഐഒസി ഭാരവാഹിയായ സാബു ഡാനിയേല്‍ യൂണിറ്റിന്റെ പ്രതിനിധിയായി മുഴുവന്‍ സമയവും അന്ത്യോപചാര കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. തുടര്‍ന്നു ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ റീത്ത്  ഉമ്മന്‍ ചാണ്ടിയുടെ ഭൗതീക ശരീരത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.

ജോണി കല്ലടാന്തിയുടെ അധ്യക്ഷതയില്‍ കൂടിയ അനുസ്മരണ യോഗത്തില്‍ ജോയി ഇരിമ്പന്‍ സ്വാഗതവും അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദിയും പറഞ്ഞു. മനോജ് ജോണ്‍, ആദര്‍ശ് പീതാംബരന്‍, സാംസണ്‍ ജോസപ്പ്, സോജി, ബിബിന്‍, അജിമോന്‍,സിജോ കാളാംപറമ്പില്‍, റോയീസ് എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി. സിബി കക്കുഴി,അജി, ജേക്കബ് തുടങ്ങിയവര്‍ അനുസ്മരണ യോഗത്തിന് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക